കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫയര്‍ഫോക്‌സ് സ്മാര്‍ട് ഫോണ്‍ ഇന്ത്യയിലെത്തി; വില 1,999 രൂപ

  • By Gokul
Google Oneindia Malayalam News

ദില്ലി: വെറും 1,999 രൂപയ്ക്ക് മോസില്ല ഫയര്‍ഫോക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലോടുന്ന ക്ലൗഡ് എഫ്എക്‌സ് എന്ന സ്മാര്‍ട് ഫോണ്‍ ഇന്ത്യയിലെത്തി. ഇന്റക്‌സ് കമ്പനിയാണ് വിലക്കുറവിന്റെ പുതിയ വിപ്ലവവുമായി ഫോണ്‍ ഇന്ത്യന്‍ വിപണിയിലിറക്കിയത്. ഓണ്‍ലൈന്‍ വില്‍പ്പനകേന്ദ്രമായ 'സ്‌നാപ്പ്ഡീല്‍' വഴി മാത്രമാണ് വില്‍പന.

ഇന്ത്യന്‍ മൊബൈല്‍ കമ്പനിയായ സ്‌പൈസ് ഇതേ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ആഗസ്ത് അവസാനം മറ്റൊരു ഫോണ്‍ വിപണിയിലെത്തിക്കാനിരിക്കെ പരമാവധി വില്‍പന നേടുകയാവും ഇന്റക്‌സിന്റെ ലക്ഷ്യമെന്ന് വിപണി വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. ഫയര്‍ഫോക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വിലയിരുത്തല്‍ കൂടിയാകും പുതിയ ഫോണുകള്‍.

mobile

1 ജിഎച്ച്‌സെഡ് പ്രൊസസര്‍ കരുത്തുപകരുന്ന ക്ലൗഡ് എഫ്എക്‌സ് ഫോണില്‍ 320X480 റിസല്യൂഷനോടുകൂടിയ 3.5 ഇഞ്ച് ഡിസ്‌പ്ലെയാണ് ഉള്ളത്. ഇന്‍ബില്‍റ്റ് സ്‌റ്റോറേജ് 46 എംബി. 4 ജിബി വരെയുള്ള മൈക്രോഎസ്ഡി കാര്‍ഡ് മാത്രമേ ഫോണില്‍ ഉപയോഗിക്കാന്‍ സാധിക്കൂ. 128 എംബി റാമില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ പെര്‍ഫോര്‍മന്‍സ് കണ്ടറിയുകതന്നെ വേണം.

ഡ്യുവല്‍ സിം ആണ് എന്നതായിരിക്കും ഫോണിന്റെ മുഖ്യ ആകര്‍ഷകം. അതേസമയം, മുന്‍ ക്യാമറയില്ലാത്ത ഫോണ്‍ സെല്‍ഫി പ്രേമികളെ നിരാശരാക്കും. രണ്ട് മെഗാപിക്‌സലാണ് പിന്‍ക്യാമറയ്ക്ക്. 4 മണിക്കൂര്‍ സംസാരസമയവും, 200 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയും വാഗ്ദാനം ചെയ്യുന്ന 1250 എംഎഎച്ച് ബാറ്ററിയാണ് ഫോണിനായി ഉപയോഗിച്ചിരിക്കുന്നത്. വൈഫൈ, ബ്ലൂടൂത്ത്, ജിപിആര്‍എസ്/എഡ്ജ്, എന്നിവയെല്ലാമുണ്ടെങ്കിലും 3ജി ഇല്ല എന്നത് പോരായ്മ തന്നെയാണ്.

English summary
Intex Cloud FX Firefox OS Smartphone Launched at Rs. 1999
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X