കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യം നിരോധിച്ചാല്‍ ടൂറിസവും തകരും...

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ മദ്യം നിരോധിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വലിയൊരു വരുമാന മാര്‍ഗ്ഗമാണ് നഷ്ടമാകുന്നത്. എന്നാല്‍ മദ്യത്തില്‍ നിന്നുള്ള വരുമാനത്തെ മാത്രമല്ല ടൂറിസത്തില്‍ നിന്നുള്ള വരുമാനത്തേയും മദ്യ നിരോധനം ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

23,000 കോടി രൂപയാണ് ടൂറിസം മേഖലയില്‍ നിന്ന് 2013 ല്‍ കേരളത്തിന് ലഭിച്ച വാര്‍ഷിക വരുമാനം. ഇതിന്റെ വലിയൊരു പങ്കും മദ്യ നിരോധനത്തിലൂടെ ഇല്ലതാകും എന്നാണ് ചില ബിസിനസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത ടൂറിസം സീസണ് കാത്തിരിക്കുന്ന കേരളത്തിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് മദ്യ നിരോധനം കുറക്കുമെന്നാണ് പറയുന്നത്.

House Boat

ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളില്‍ 15 ശതമാനം പേരും കേരളം സന്ദര്‍ശിക്കുന്നുണ്ട്. ഇതുവഴി നേടിട്ടും അല്ലാതെയും ആണ് സര്‍ക്കാരിന് വരുമാനം ലഭിക്കുന്നത്. മദ്യ നിരോധനമുള്ള ഒരു നാട്ടിലേക്ക് വിദേശ വിനോദ സഞ്ചാരികള്‍ എത്രത്തോളം കടന്നുവരും എന്നതാണ് ഇപ്പോള്‍ ടൂര്‍ ഓപ്പറേറ്റര്‍മാരെ കുഴക്കുന്ന ചോദ്യം.

കഴിഞ്ഞ വര്‍ഷം മാത്രം കേരളത്തിലേക്ക് വന്നത് 8.58 ലക്ഷം വിദേശ ടൂറിസ്റ്റുകളാമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ തന്നെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണം ഒരുകോടിയിലധികം വരും. ആഭ്യന്തര വിനോദ സഞ്ചാരികളുടെ ഒഴുക്ക് നിലച്ചാല്‍ തന്നെയും കേരളം ബുദ്ധിമുട്ടും എന്ന് സാരം.

ആളുകളെല്ലാം കള്ള് കുടിക്കാന്‍ വേണ്ടിയാണോ കേരളത്തിലേക്ക് വരുന്നത് എന്ന മറു ചോദ്യം ആണ് ചിലര്‍ ഉന്നയിക്കുന്നത്. എന്നാല്‍ മദ്യത്തിന് നിരോധനമുള്ള സ്ഥലങ്ങളെ ഒഴിവാക്കുന്നതാണത്രെ വിനോദ സഞ്ചാരികളുടെ ആഗോള ട്രെന്‍ഡ്.

English summary
Kerala tourism set to face heavy loss after alcohol prohibition .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X