കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാന്പത്തിക പുനരുജ്ജീവന പാക്കേജ് വേണം;മാണി

  • By Meera Balan
Google Oneindia Malayalam News

ദില്ലി: റബ്ബറിന്റെ ഇറക്കുമതി പൂര്‍ണമായി അവസാനിപ്പിയ്ക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്രത്യേക സാമ്പത്തിക പുനരുജ്ജീവന പാക്കേജ് അനുവദിയ്ക്കണമെന്നും കേരള ധനമന്ത്രി കെഎം മാണി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്രബജറ്റിന് മുന്നോടിയായി വിളിച്ച് ചേര്‍ത്ത ധനമന്ത്രിമാരുടെ യോഗത്തിലാണ് കെഎം മാണി ഇക്കാര്യം ആവശ്യപ്പെട്ടത്.

റബ്ബറിന്റെ വിലയിടിയാന്‍ കാരണം ഇറക്കുമതിയാണെന്നും ഇറക്കുമതി ചുങ്കം 25 ശതമാനം വര്‍ദ്ധിപ്പിയ്ക്കണമെന്നും മാണി ആവശ്യപ്പെട്ടു. ആവശ്യമുള്ള റബ്ബറിന്റെ രണ്ടിരട്ടി റബ്ബര്‍ ഇറക്കുമതി ചെയ്യുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

KM Mani

കേരളത്തിന് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മറികടക്കാന്‍, വ്യവസായം. അടിസ്ഥാന സൗകര്യ വികസനം, ഊര്‍ജ്ജമേഖലകള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കി പ്രത്യേക സാമ്പത്തിക പുനരുജ്ജീവന പാക്കേജ് അനുവദിയ്ക്കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. കേന്ദ്ര വിഹിതം 32 ശതമാനത്തില്‍ നിന്ന് 50 ശതമാനം ആയി ഉയര്‍ത്തണമെന്നാതാണ് കേരളത്തിന്റെ മറ്റൊരു ആവശ്യം

English summary
KM Mani seeks Special Economic Package for Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X