കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂസഫലിക്ക് ഇനി സ്വന്തം വിമാനം

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: അങ്ങനെ മലയാളി വ്യവസായി എംഎ യൂസഫ് അലിയും സ്വന്തമായി വിമാനം വാങ്ങി. ബിസിനസ് ജെറ്റ് വിമാനമാണ് യൂസഫലി സ്വന്തമാക്കിയിരിക്കുന്നത്.

25 മില്യണ്‍ ഡോളര്‍ ചെലവിട്ടാണ് യൂസഫലി പുതിയ വിമാനം വാങ്ങിയത്. ഇന്ത്യന്‍ രൂപ ഏതാണ്ട് 150 കോടി രൂപയോളം വരും ഇത്.

Legacy 650Jet

പൈലറ്റിനെ കൂടാതെ 14 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനമാണിത്. ബ്രസീലിയന്‍ വിമാനക്കമ്പനിയായ എബ്രയാറില്‍ നിന്നാണ് യൂസഫലി വിമാനം വാങ്ങിയിരിക്കുന്നത്. ലെഗസി 650 വിഭാഗത്തില്‍ പെട്ട വിമാനമാണിത്.

കേരളത്തില്‍ നിന്നുള്ള ഏറ്റവും വലിയ പണക്കാരനാണ് എംഎ യൂസഫ് അലി. അടുത്തിടെ ഷാങ്ഹായ് കേന്ദ്രമായുള്ള ഹുറുര്‍ ഡോട്ട് നെറ്റ് പ്രസിദ്ധീകരിച്ച ഇന്ത്യയിലെ കോടീശ്വരന്‍മാരുടെ പട്ടികയിലും യൂസഫലി ഇടം നേടിയിരുന്നു.

ലുലു ഗ്രൂപ്പ് മേധാവിയായ എംഎ യൂസഫലിയുടെ ആസ്തി 11,500 കോടി രൂപയാണ്. ഇതില്‍ 150 കോടി രൂപ ചെലവഴിച്ചാണ് ഇപ്പോള്‍ അദ്ദേഹം ബിസിനസ് ജെറ്റ് വാങ്ങിയത്. കേരളത്തില്‍ തന്നെ മുമ്പ് ജോയ് ആലുക്കാസും മറ്റും ചെറുയാത്രാ വിമാനങ്ങള്‍ വാങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത്ര വിലകൂടിയ വിമാനം വാങ്ങുന്ന ആദ്യ മലയാളി യൂസഫലി തന്നെ ആയിരിക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിക്കും സ്വന്തമായി ബിസിനസ് ജെറ്റ് ഉണ്ട്. ഏതാണ്ട് 384 കോടി രൂപയാണ് ഇതിന്റെ വില. ഇന്ത്യന്‍ വ്യവസായിയായ ലക്ഷ്മി മിത്തലിനും സ്വന്തമായി വിമാനമുണ്ട്. ഗള്‍ഫ് സ്ട്രീം ജി550 എന്ന ഈ വിമാനത്തിന്റെ വില 233 കോടി രൂപയാണ്.

English summary
Malayali Businessman MA Yusuf Ali owns a private business Jet cost 150 crore. He bought it from Brazilian Aviation Company.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X