കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹിളാ ബാങ്ക്; ആദ്യ ശാഖ തിരുവനന്തപുരത്ത്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: വനിതകള്‍ക്കായുള്ള 'ഭാരതീയ മഹിളാ ബാങ്കി'ന്റെ സംസ്ഥാനത്തെ ആദ്യത്തെ ശാഖ തിരുവനന്തപുരത്ത് . മാര്‍ച്ച് 10 തിങ്കളാഴ്ചയാണ് ബാങ്കിന്റെ ഉദ്ഘാടനം.

അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ബായി ബാങ്ക് ഉദ്ഘാടനം ചെയ്യും. ബാങ്കിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഉഷ അനന്തസുബ്രഹ്മണ്യന്‍ അദ്ധ്യക്ഷത വഹിക്കും. കമലേശ്വരം മണക്കാട് റോഡില്‍ കെ.എസ്.എഫ്.ഇയുടെ അടുത്താണ് ബാങ്കിന്റെ ഓഫീസ്.

Mahila Bank

സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ദേശസാത്കൃത ബാങ്കാണ് മഹിള ബാങ്ക്. ബ്രാഞ്ച് മാനേജര്‍മാരും ഡയറക്ടര്‍മാരും ഉള്‍പ്പെടെ ജീവനക്കാരില്‍ 80 ശതമാനത്തോളം സ്ത്രീകളായിരിക്കും. പുരുഷന്‍മാര്‍ക്കും ബാങ്കിന്റെ സേവനങ്ങള്‍ ലഭ്യമാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് പ്രത്യേക ഇളവുകളുണ്ട്.

ഉദ്യോഗസ്ഥര്‍, വീട്ടമ്മമാര്‍, സ്വയം സഹായഗ്രൂപ്പുകള്‍, 50 ശതമാനം സ്ത്രീ പങ്കാളിത്തമുള്ള കമ്പനികള്‍ എന്നിവക്ക് മഹിളാ ബാങ്ക് വായ്പകള്‍ നല്‍കും. ബ്യൂട്ടിപാര്‍ലര്‍, കാറ്ററിംഗ് സര്‍വീസ് , ഡേ കെയര്‍ ആന്‍ഡ് ചില്‍ഡ്രണ്‍സ് കെയര്‍ സെന്റര്‍ എന്നിവ തുടങ്ങുന്നതിനും അടുക്കള ആധുനികവത്കരിക്കുന്നതിനും ബാങ്ക് സ്ത്രീകള്‍ക്ക് വായ്പ നല്‍കും. വായ്പാ പലിശനിരക്കില്‍ സ്ത്രീകള്‍ക്ക് 0.25 ശതമാനം ഇളവുണ്ട്.

ചെറുകിട കച്ചവടം നടത്തുന്ന സ്ത്രീകള്‍ക്കായി പ്രത്യേക സമ്പാദ്യ പദ്ധതി നടപ്പാക്കാനും ബാങ്കിന് പദ്ധതിയുണ്ട് ദിവസവും കുറഞ്ഞത് 25 രൂപ നിക്ഷേപിച്ചാല്‍ ആവശ്യമുള്ള തുക വായ്പ ലഭിക്കുന്ന പദ്ധതിയാണിത്. കൃത്യമായി രേഖകള്‍ സമര്‍പ്പിച്ചാല്‍ മൂന്നു ദിവസത്തിനുള്ളില്‍ വായ്പ ലഭിക്കും.

2013 നവംബറില്‍ മുബൈയിലാണ് ബാങ്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.

English summary
Mahila Bank: Kerala's first branch to open at Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X