കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി 'നോക്കിയ' ഇല്ല; മൈക്രോസോഫ്റ്റ് മാത്രം

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: മൊബൈല്‍ ഫോണ്‍ എന്നാല്‍ 'നോക്കിയ' എന്നറിഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാല്‍ ഇന്നിതാ 'നോക്കിയ' എന്ന പേര് തന്നെ അപ്രത്യക്ഷമാകാന്‍ പോകുന്നു. 'നോക്കിയ' മൊബൈല്‍ ഫോണുകള്‍ ഇനി അറിയപ്പെടുക 'മൈക്രോസോഫ്റ്റ്' മൊബൈല്‍ എന്ന പേരില്‍ ആയിരിക്കും.

ഏപ്രില്‍ അവസാനത്തോടെ പേര് മാറ്റം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. മാസങ്ങള്‍ക്ക് മുന്പാണ് നോക്കിയയെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തത്.

Nokia Microsoft

മൊബൈല്‍ ഫോണ്‍ വിപണിയിലെ ഭീമന്‍മാര്‍ ആയിരുന്നു നോക്കിയ. ഒരുകാലത്ത് ലോക വിപണിയുടെ നാല്‍പത് ശതമാനത്തോളം കയ്യടിക്കിവച്ചിരുന്ന നോക്കിയ, സ്മാര്‍ട്ട് ഫോണുകളുടെ കാലത്ത് കാലിടറി വീഴുകയായിരുന്നു. സാംസങും ആപ്പിളും സ്മാര്‍ട്ട് ഫോണ്‍ വിപണി കയ്യടക്കിയപ്പോള്‍ നോക്കിയ പിടിച്ചുനില്‍ക്കാനാകാതെ വിഷമിച്ചു.

മൈക്രോസോഫ്റ്റിന്റെ 'നോക്കിയ' ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഈ മാസത്തോടെ പൂര്‍ണമാകും. പേര്മാറ്റം സംബന്ധിച്ച വിവരം വെളിപ്പെട്ടത് നോക്കിയ കമ്പനി ഫിന്‍ലാന്റിലുള്ള തങ്ങളുടെ ഡീലര്‍മാര്‍ക്കയച്ച കത്ത് പുറത്തായതോടെയാണ്.

720 കോടി അമേരിക്കന്‍ ഡോളറിനാണ് നോക്കിയയെ മൈക്രോസോഫ്റ്റ് സ്വന്തമാക്കിയത്. നോക്കിയ എന്ന ബ്രാന്ഡ് നെയിമിന്റെ ഉടമസ്ഥാവകാശവും 10 വര്‍ഷത്തേക്ക് മൈക്രോസോഫ്റ്റ് സ്വന്തമാക്കിയിട്ടുണ്ട്.

English summary
Nokia phone division to be renamed Microsoft Mobiles.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X