കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിയ്ക്കാന്‍ ഇനി കാര്‍ഡ് വേണ്ട

  • By Meera Balan
Google Oneindia Malayalam News

മുംബൈ: ഡെബിറ്റ് കാര്‍ഡ് ഇല്ലാതെയും എടിഎമ്മില്‍ നിന്ന് പണം പിന്‍വലിയ്ക്കാം. ഐസിഐസിഐ ബാങ്കാണ് വികസിത രാജ്യങ്ങളില്‍ നിലവിലുള്ള ഇത്തരമൊരു സംവിധാനം ഇന്ത്യയില്‍ പ്രവാര്‍ത്തികമാകുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ഇന്ത്യയിലെ ഏത് എടിഎമ്മില്‍ നിന്നും പണം പിന്‍വലിയ്ക്കാം. ഡെബിറ്റ് കാര്‍ഡ് ഉപയോഗിയ്ക്കാതെ തന്നെ പണം പിന്‍വലിയ്ക്കാന്‍ കഴിയുന്ന സംവിധാനത്തിന് മികച്ച സ്വീകാര്യത ലഭിയ്ക്കുമെന്നാണ് പ്രതീക്ഷയ്ക്കുന്നത്.

ഐസിഐസി ബാങ്കിന്റെ അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഈ സംവിധാനം ഉപയോഗിയ്ക്കാനാകും. പണം അയക്കുന്നവര്‍ക്ക് ഐസിഐസിഐ ബാങ്ക് അക്കൗണ്ട് ഉണ്ടാകണമെന്നു മാത്രം. ഐസിഐസിഐ ഉപഭോക്താവിന് സ്മാര്‍ട്ട് ഫോണില്‍ ലഭിയ്ക്കുന്ന കോഡ് ഉപയോഗിച്ചാണ് പണം പിന്‍വലിയ്ക്കാന്‍ കഴിയുക.

ICICI Bank Atm

രാജ്യത്തെ ഏത് എടിഎമ്മില്‍ നിന്നും ഇത്തരത്തില്‍ പണം പിന്‍വലിയ്ക്കാന്‍ കഴിയും. ഐസിഐസി ബങ്ക് സേവിംഗ് അക്കൗണ്ട് കസ്റ്റമര്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് സംവിധാനം ഉപയോഗപ്പെടുത്തിയാണ് പണം കൈമാറുന്നത്. പണം അയക്കാന്‍ ആഗ്രഹിയ്ക്കുന്നയാള്‍ സ്വീകരിയ്ക്കുന്ന ആളുടെ പേര്, മൊബൈല്‍ നമ്പര്‍, മേല്‍ വിലാസം എന്നിവ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് പണം അയക്കുന്ന ആള്‍ക്ക് 4 ഡിജിറ്റ് കോഡും സ്വീകരിയ്ക്കുന്ന ആള്‍ക്ക് 6 ഡിജിറ്റ് കോഡും ലഭിയ്ക്കും.

വെരിഫിക്കേഷന്‍ കോഡും റെഫറന്‍സ് കോഡും കൃത്യമായി നല്‍കിയാല്‍ രാജ്യത്തെ ഏത് എടിഎമ്മില്‍ നിന്നും ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാം. പതിനായിരം രൂപവരെയാണ് ഇത്തരത്തില്‍ പിന്‍വലിയ്ക്കാന്‍ കഴിയുക. മൊബൈല്‍ ഫോണില്‍ ലഭിയ്ക്കുന്ന രഹസ്യ കോഡ് ഉപയോക്താവ് സ്‌ക്രീനില്‍ ടാപ്പ് ചെയ്യുന്നതുവരെ മറഞ്ഞിരിയ്ക്കും.

English summary
Now, withdraw cash from ICICI Bank ATMs without a card
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X