കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിസര്‍വ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു, പലിശ നിരക്കുകളില്‍ മാറ്റമില്ല

  • By Meera Balan
Google Oneindia Malayalam News

മുംബൈ: റിസര്‍വ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു. പലിശ നിരക്കുകളില്‍ മാറ്റമില്ലാതെയാണ് റിസര്‍വ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചത്. ബജറ്റ് പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ വായ്പാനയമാണ് പ്രഖ്യാപിച്ചത്. റിപ്പോ നിരക്ക് എട്ട് ശതമാനമായും റിവേഴ്‌സ് റിപ്പോ എഴ് ശതമാനവുമായാണ് കുറച്ചത്.

സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്എല്ആര്‍) അരശതമാനം കുറച്ച് 22 ശതമാനമാക്കി. വാണിജ്യ ബാങ്കുകള്‍ സര്‍ക്കാര്‍ കടപത്രങ്ങളില്‍ നിക്ഷേപിയ്‌ക്കേണ്ട നിര്‍ബന്ധിത നിക്ഷേപമാണ് സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ.

Reserve Bank

ബാങ്കുകള്‍ തങ്ങളുടെ കൈവശമുള്ള മൊത്തം നിക്ഷേപത്തിന്റെ നിശ്ചിത വിഹിതം ഇത്തരം കടപ്പത്രങ്ങളില്‍ നിക്ഷേപിയ്ക്കണമെന്നാണ് വ്യവസ്ഥ. എസ്എല്‍ആര്‍ കുറച്ചതോടെ ബാങ്കുകളുടെ പണലഭ്യത കൂടും. ജൂണ്‍ മാസത്തില്‍ എസ്എല്‍ആര്‍ 23 ശതമാനത്തില്‍ നിന്ന് 22.50 ശതമാനമാക്കി കുറച്ചിരുന്നു

നാണയപ്പെരുപ്പം കുറയ്ക്കുന്നതിനാണ് മുന്‍തൂക്കം നല്‍കുന്നത്. 2015 ജനവരിയോട് കൂടി നാണയപ്പെരുപ്പം എട്ട് ശതമാനാമക്കി കുറയ്ക്കാനും 2016 ല്‍ ഇത് ആറ് ശതമാനമാക്കാനുമാണ് ഉദേദേശിയ്ക്കുന്നത്.

English summary
Reserve Bank of India keeps interest rate unchanged, sets inflation target at 8% by January 2015
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X