കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാംസങ് മൊബൈലിന്റെ പ്രതാപം അസ്തമിക്കുന്നു?

Google Oneindia Malayalam News

മൂവായിരം രൂപയ്ക്ക് കിറ്റ് കാറ്റ് 4.4 വേര്‍ഷനുമായി റേജ് സ്വിഫ്റ്റ് ആന്‍ഡ്രോയിഡ് ഫോണുകള്‍ വിപണിയിലെത്തിക്കുന്നു. ഇതൊന്ന് മാത്രമല്ല ഇതുപോലെ ചെറിയ വിലയ്ക്ക് കിട്ടുന്ന സ്മാര്‍ട്ട് ഫോണുകള്‍ പലതുമുണ്ട് വിപണിയില്‍. കുഞ്ഞന്‍ ബ്രാന്‍ഡുകള്‍ സാധാരണക്കാരെ വശീകരിക്കുമ്പോള്‍ പെരുവഴിയിലാകുന്നത് വന്‍കിട മൊബൈല്‍ കമ്പനികളാണ്.

ഇവയില്‍ ഏറ്റവും അധികം നഷ്ടം നേരിടുന്ന കമ്പനികളില്‍ ഒന്ന് സാംസങ് ആണ്. 2014 ന്റെ രണ്ടാം പാദവര്‍ഷത്തില്‍ സാംസങ് മൊബൈലിന്റെ ലാഭം 25 ശതമാനം താഴേക്ക് പോയി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സാംസങിന്റെ ഏറ്റവും വലിയ നഷ്ടമാണിത്. അടുത്ത പകുതിയില്‍ പത്ത് ശതമാനം ഉയര്‍ച്ചയാണ് സാംസങ് ലക്ഷ്യം വെക്കുന്നത്. പുതിയ ഡിസൈനും മെറ്റീരിയലുമായി പ്രീമിയം സ്മാര്‍ട്ട് ഫോണുകള്‍ കമ്പനി പുറത്തിറക്കും.

samsung-galaxy.

സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്ന ഇടത്തരക്കാരുടെ എണ്ണം ഇപ്പോള്‍ വളരെ കൂടുതലാണ്. മൈക്രോമാക്‌സും കാര്‍ബണും പോലുള്ള ഇടത്തരം ബ്രാന്‍ഡുകള്‍ സാംസങ് നല്‍കുന്ന ഫീച്ചറുകള്‍ സാംസങിനെക്കാള്‍ എത്രയോ വിലക്കുറവില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ബ്രാന്‍ഡ് ലോയല്‍റ്റി നോക്കി ഫോണ്‍ വാങ്ങുന്നവരുടെ എണ്ണമൊക്കെ കണക്കാണ്. ചൈന ബ്രാന്‍ഡുകള്‍ ശക്തമായതോടെ വിലയില്‍ വിട്ടുവീഴ്ച ചെയ്‌തേ എന്ന സ്ഥിതിയിലാണ് സാംസങും ആപ്പിളുമെല്ലാം.

അന്താരാഷ്ട്ര ഭീമന്മാരായ മോട്ടോറോള രണ്ട് ബഡ്ജറ്റ് ഫോണുകളുമായി ഇന്ത്യന്‍ വിപണിയില്‍ നേട്ടമുണ്ടാക്കിയ മാസങ്ങളാണ് കടന്നുപോയത്. മോട്ടോ ജിക്ക് പുറമെ മോട്ടോറോളയുടെ മോട്ടോ ഇയും വന്‍ ഹിറ്റായി. വെറും ഏഴായിരം രൂപയ്ക്കാണ് മോട്ടോ ഇ വിപണിയിലെത്തിയത്. അതേസമയം ഏപ്രിലില്‍ പുറത്തിറങ്ങിയ ഗാലക്‌സി എസ് 5 ആണ് സാംസങിന് പ്രതീക്ഷയാകുന്നത്. ഇതിന് മുന്‍പത്തെ മോഡലായ ഗാലക്‌സി എസ് 4 പത്ത് ലക്ഷമായിരുന്നു വിറ്റുപോയതെങ്കില്‍ എസ് 5 വില്‍പന ഇതിനോടകം ഒരുകോടി കഴിഞ്ഞു.

English summary
Samsung has reported a 25% drop in the second-quarter operating profits. This is its worst quarterly profit in the last two years, and third consecutive quarter with weak performance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X