കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശതകോടീശ്വരന്‍മാരായ ടെക്കികള്‍

  • By Soorya Chandran
Google Oneindia Malayalam News

ലോകത്ത് ശതകോടീശ്വരന്‍മാര്‍ ഒരു പാടുണ്ട്. ബില്‍ഗേറ്റ്‌സും, അംബാനിയും മിത്തലും, സുക്കര്‍ബര്‍ഗും അങ്ങനെ പലര്‍...

ഇതില്‍ പലരും സ്വന്തം ബിസിനസ്സുകൊണ്ട് കോടീശ്വരന്‍മാരായവരാണ്. ചിലര്‍ക്ക് ഭാഗ്യത്തിന്റെ അനുഗ്രഹം വാരിക്കോരി ലഭിച്ചിട്ടുണ്ടെങ്കില്‍, മറ്റ് ചിലര്‍ക്ക് കഠിനാധ്വാനം നടത്തേണ്ടി വന്നിട്ടുണ്ട്.

ചിലരൊക്കെ അപ്പനപ്പൂപ്പന്‍മാര്‍ ഉണ്ടാക്കി വച്ചതിന്റെ മുകളില്‍ കയറി അഭ്യാസം കാണിച്ചാണ് സമ്പത്തിന്റെ കൊടുമുടി കയറിയത്. മറ്റ് ചിലര്‍ ഒരു സന്നിഗ്ധ ഘട്ടത്തില്‍ സ്വയം സംരംഭകരായി മാറിയവരായിരുന്നു.

മൈക്രോസോഫ്റ്റിന്റെ സ്ഥാപകനായ ബില്‍ ഗേറ്റ്‌സ് തന്നെയാണ് ഫോര്‍ബ്‌സ് മാസിക തയ്യാറാക്കിയ ശതകോടീശ്വരന്‍മാരുടെ പട്ടികയിലെ ഒന്നാമന്‍. ഇന്ത്യയുമായി ബന്ധമുള്ള 56 പേര്‍ ഈ പട്ടികയില്‍ ഉണ്ടത്രെ. അങ്ങനെയെങ്കില്‍ കമ്പ്യൂട്ടറും അതിന്റെ അനുബന്ധ മേഖലും ഉപയോഗിച്ച് കോടീശ്വരന്‍മായവര്‍ എത്രപേരുണ്ടെന്ന് ഒന്ന് നോക്കാം...

 ബില്‍ ഗേറ്റ്‌സ്

ബില്‍ ഗേറ്റ്‌സ്

മൈക്രോ സോഫ്റ്റ് എന്ന സ്ഥാപനം ഉണ്ടാക്കിയില്ലായിരുന്നുവെങ്കില്‍ ബില്‍ ഗേറ്റ്‌സിനെ ലോകത്ത് ആരും തന്നെ അറിയില്ലായിരുന്നു. ഇപ്പോള്‍ ബില്‍ ഗേറ്റ്‌സിന്റെ ആസ്തി എത്രയെന്ന് അറിയാമോ... 76 ബില്യണ്‍ ഡോളര്‍. അതായത് 7600 കോടി ഡോളര്‍.

ലാറി എല്ലിസണ്‍

ലാറി എല്ലിസണ്‍

അമേരിക്കന്‍ ബിസിനസുകാരനായ ലാറി പേജ് അറിയപ്പെടുന്നത് ഒറാക്കിള്‍ കോര്‍പ്പറേഷന്റെ സഹ സ്ഥാപകനായിട്ടാണ്. 2013 ലെ ഫോര്‍ബ്‌സിന്റെ കണക്കില്‍ ഇദ്ദേഹം ലോകത്തിലെ മൂന്നാമത്തെ സമ്പന്നനായിരുന്നു. 2014 ല്‍ പക്ഷേ അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 46 ബില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. 4600 കോടി ഡോളര്‍.

ലാറി പേജ്

ലാറി പേജ്

ഗൂഗിളുണ്ടാക്കിയവനാണ് ലാറി പേജ്. അമേരിക്കക്കാരന്‍ തന്നെ. 32.3 ബില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി.

ജെഫ് ബെസോസ്

ജെഫ് ബെസോസ്

ഇദ്ദേഹവും അമേരിക്കന്‍ ഇന്റര്‍നെറ്റ് സംരഭകനാണ്. ജെഫ്രി പ്രെസ്റ്റണ്‍ എന്നാണ് ശരിക്കും ഉള്ള പേര്. ഇപ്പോള്‍ ആളെ പിടികിട്ടിക്കാണുമല്ലോ... നമ്മുടെ ആമസോണ്‍ ഡോട്ട് കോമിന്റെ സ്ഥാപകന്‍. ഫോര്‍ബ്‌സിന്റെ പട്ടികയില്‍ ഇദ്ദേഹത്തിന്റെ സ്ഥാനം 18-ാമതാണ്. ആസ്തി 32 ബില്യണ്‍ ഡോളര്‍.

 സെര്‍ജീ ബ്രിന്‍

സെര്‍ജീ ബ്രിന്‍

ഗൂഗിളുണ്ടാക്കിയ ലാറി പേജാണെന്ന് നേരത്തെ പറഞ്ഞില്ലേ. ലാറി പേജിനൊപ്പം ഗൂഗിളുണ്ടാക്കാന്‍ ഉണ്ടായ ആളാണ് സെര്‍ജി ബ്രിന്‍. സോവിയറ്റ് യൂണിയനില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയതാണ് കക്ഷി. ഫോര്‍ബ്‌സിന്റെ സമ്പന്നരുടെ പട്ടികയിലെ 19-ാം സ്ഥാനക്കാരന്‍. ആസ്തി 31.8 ബില്യണ്‍ ഡോളര്‍

 മാര്‍ക്ക് സക്കര്‍ബര്‍ഗ്

മാര്‍ക്ക് സക്കര്‍ബര്‍ഗ്

സക്കര്‍ബര്‍ഗിനെ അറിയാത്തവരായി ആരും ഉണ്ടാകില്ല. നേരത്തോട് നേരം ഫേസ്ബുക്കില്‍ അര്‍മാദിക്കുന്നവര്‍ക്ക് ഇദ്ദേഹത്തെ അറിയാതിരിക്കാന്‍ വഴിയില്ല. ഫേസ്ബുക്കിന്റെ ഉപജ്ഞാതാവാണ് ഈ പയ്യന്‍ കോടീശ്വരന്‍. ഫോര്‍ബ്‌സിന്റെ കണക്കില്‍ ലോകത്തിലെ 21-ാമത്തെ പണക്കാരന്‍. ആസ്തി 28.5 ബില്യണ്‍ ഡോളര്‍.

സ്റ്റീവ് ബാള്‍മര്‍

സ്റ്റീവ് ബാള്‍മര്‍

മൈക്രോ സോഫ്റ്റ് എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മയില്‍ വരേണ്ട പേരാണ് സ്റ്റീവ് ബാള്‍മറുടേയത്. 2000 മുതല്‍ 2014 വരെ മൈക്രോസോഫ്റ്റിന്റെ സിഇഒ ആയിരുന്നു കക്ഷി. ഇദ്ദേഹത്തിന് ശേഷമാണ് ഇന്ത്യക്കാരനായ സത്യ നാടെല്ല മൈക്രോസോഫ്റ്റിന്റെ സാരഥ്യം ഏറ്റെടുത്തത്. ഫോര്‍ബ്‌സിന്റെ കണക്കില്‍ ലോകത്തിലെ 36-ാമത്തെ പണക്കരനാണ് സ്റ്റീവ്. ആസ്തി 19.3 ബില്യണ്‍ ഡോളര്‍.

 മൈക്കല്‍ ഡെല്‍

മൈക്കല്‍ ഡെല്‍

ഡെല്‍ എന്ന് കേട്ടാല്‍ തന്നെ മനസ്സിലേക്കോടിയെത്തുക ലാപ് ടോപ്പുകളാണ്. ലോകത്തിലെ മികച്ച കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ ഡെല്‍ കമ്പനിയുടെ സ്ഥാപകനാണ് മൈക്കല്‍ ഡെല്‍. സമ്പന്നരുടെ പട്ടികയിലെ 48-ാം സ്ഥാനക്കാരന്‍. ആസ്തി 17.5 ബില്യണ്‍ ഡോളര്‍.

പോള്‍ അലെന്‍

പോള്‍ അലെന്‍

ബില്‍ ഗേറ്റ്‌സിനൊപ്പം മൈക്രോസോഫ്റ്റ് കെട്ടിപ്പടുത്ത ആളാണ് പോള്‍ അലെന്‍. മറ്റ് പല ബിസിനസ് സംരംഭങ്ങളും പോള്‍ അലന് സ്വന്തമായിട്ടുണ്ട്. സമ്പന്നരുടെ പട്ടികയിലെ 56-ാം സ്ഥാനക്കാരനാണിദ്ദേഹം. 15.9 ബില്യണ്‍ ഡോളറാണ് ആസ്തി.

അസിം പ്രേംജി

അസിം പ്രേംജി

കമ്പൂട്ടര്‍ കൊണ്ട് സമ്പന്നരായവരുടെ പട്ടികയെടുത്താല്‍ ആദ്യ പത്തില്‍ എത്തുന്നത് ഒരേഒരു ഇന്ത്യക്കാരനാണ്. അതാണ് വിപ്രോയുടെ അസിം പ്രേംജി. ലോക സമ്പന്നരുടെ പട്ടികയില്‍ 61-ാമനാണ് അസിം പ്രേംജി. 15.3 ബില്ണ്‍ ഡോളറാണ് അസിം പ്രംജിയുടെ ആസ്തി.

English summary
Top 10: The world's richest tech billionaires in 2014
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X