കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അംബാനി മുതല്‍ അദാനി വരെ... ഇന്ത്യക്കാരായ പത്ത് കോടീശ്വരന്‍മാര്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: രണ്ട് രീതിയാലാണ് ഇന്ത്യക്ക് പ്രശസ്തി. ഒരറ്റത്ത് പട്ടിണി കൊടുമ്പിരിക്കൊള്ളുമ്പോള്‍, മറ്റൊരറ്റത്ത് സമ്പത്ത് കുമിഞ്ഞുകൂടുന്ന രാജ്യം. ലോകത്തിലെ തന്നെ ഏറ്റവും വലിയ പണക്കാരുടെ പട്ടികയില്‍ ഇന്ത്യക്കാര്‍ക്കിടമുണ്ട്.

ഷാങ്ഹായ് കേന്ദ്രീകരിച്ചുള്ള ഹുറുണ്‍ ഡോട്ട് നെറ്റ് ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ പട്ടിക ഇത്തവണയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുകേഷ് അംബാനി എന്ന കോര്‍പ്പറേറ്റ് ഭീമന്‍ പട്ടികയില്‍ ഇത്തവണയും ഒന്നാം സ്ഥാനത്താണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത ആളായ ഗൗതം അദാനി ആദ്യമായി ഈ പട്ടികയിലെ ആദ്യ പത്ത് പേരില്‍ ഒരാളായെന്നതും സത്യം. ആരൊക്കെയാണ് ഇന്ത്യക്കാരിലെ ഏറ്റവും പണക്കാരായ10 പേര്‍...

മുകേഷ് അംബാനി

മുകേഷ് അംബാനി

ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരന്‍ ആരെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരം മാത്രം. അത് റിലയന്‍സിന്റെ മുകേഷ് അംബാനി. ഒരു ലക്ഷത്തി അരുപത്തയ്യായിരം കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി.

ദിലീപ് സംഘ് വി

ദിലീപ് സംഘ് വി

ഒരു പാട് കേട്ട് പരിചയമുള്ള പേരല്ല ദിലീപ് സ്ംഘ് വിയുടതേ്. പക്ഷേ അദ്ദേഹത്തിന്റെ സ്ഥാപനം എല്ലാവര്‍ക്കും സുപരിചിതം ആയിരിക്കും. സണ്‍ ഫാര്‍മ. ഒരു ലക്ഷത്തി ഇരുപത്തിയൊമ്പതിനായിരം കോടി രൂപയാണ് ആസ്തി. കഴിഞ്ഞ തവര്‍ഷത്തേക്കാള്‍ 47 ശതമാനമാണ് ഇദ്ദേഹത്തിന്റെ കമ്പനിയുടെ വളര്‍ച്ച.

ലക്ഷ്മി മിത്തല്‍

ലക്ഷ്മി മിത്തല്‍

സ്റ്റീല്‍ രാജാവ് ലക്ഷ്മി മിത്തലിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തിര ഇടിവ് സംഭവിച്ചിട്ടുണ്ട്. സ്ഥാനം ഒരു പടി താഴ്ന്നു. ഇന്ത്യ അല്ല ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന കേന്ദ്രം . ലണ്ടനാണ്. ആസ്തി 97,000 കോടി രൂപ.

 അസിം പ്രേംജി

അസിം പ്രേംജി

വിപ്രോ മേധാവി അസിം പ്രേംജിയാണ് പണക്കാരിലെ നാലാമന്‍. കഴിഞ്ഞ തവണയും ഇദ്ദേഹം ഇതേ സ്ഥാനത്തായിരുന്നു. 86,000 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി.

ശിവ് നാടാന്‍

ശിവ് നാടാന്‍

അഞ്ചാം സ്ഥാനക്കാരനായ ശിവ് നാടാരുടെ പേരും എല്ലാവര്‍ക്കും അത്ര പരിചിതമല്ല. പക്ഷേ നേരത്തെ പറഞ്ഞതുപോല ഇദ്ദേഹത്തിന്റെ കമ്പനിയുടെ പേര് എല്ലാവര്‍ക്കും അറിയാം. എച്ച്‌സിഎല്‍. ആസ്തി എത്രയാണെന്നല്ലേ... 78,000 കോടി രൂപ.

ഹിന്ദുജ കുടുംബം

ഹിന്ദുജ കുടുംബം

ഇന്ത്യക്കാരായ സമ്പന്നരുടെ ആദ്യ പത്തില്‍ ഇത്തവണ പുതുക്കക്കാരാണ് ഹിന്ദുജ കുടുംബം. ലണ്ടനാണ് ഇവരുടെ ആസ്ഥാനം. ആസ്തി 72,000 കോടി രൂപ.

പല്ലോഞ്ചി മിസ്ത്രി

പല്ലോഞ്ചി മിസ്ത്രി

ടാറ്റ സണ്‍സ് ഉടമയായ പല്ലോഞ്ചി മിസ്ത്രിയാണ് പണക്കാരില്‍ ഏഴാമന്‍. ജാഗ്വര്‍ ലാന്‍ഡ് റോവറുടെ ഉടമകളായ ഇവര്‍ ഫ്രാന്‍സിലേയും വലിയ പണക്കാരാണ്. 65,000 കോടി രൂപയാണ് ആസ്തി.

കുമാര മംഗലം ബിര്‍ള

കുമാര മംഗലം ബിര്‍ള

പണ്ട് പണക്കാര്‍ എന്ന് പറഞ്ഞാല്‍ ടാറ്റയും ബിര്‍ളയും മാത്രമായിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. കുമാരമംഗലം ബിര്‍ള പണക്കാരില്‍ എട്ടാം സ്ഥാനക്കാരനാണ്. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമകളായ ഇവരുടെ ആസ്തി 62,000 കോടി രൂപയാണ്.

സുനില്‍ മിത്തല്‍

സുനില്‍ മിത്തല്‍

മിത്തല്‍ കുടുംബത്തില്‍ മറ്റൊരു പണക്കാരന്‍ കൂടി. സുനില്‍ മിത്തലും കുടുംബവും. ഭാരതി എയര്‍ടെല്‍ ഉടകയാണ് സുനില്‍ മിത്തല്‍. 51,000 കോടി രൂപയാണ് ആസ്തി.

ഗൗതം അദാനി

ഗൗതം അദാനി

മോദി അധികാരത്തലെത്തിയപ്പോള്‍ വിവാദങ്ങള്‍ക്കം ഉയര്‍ന്ന വ്യവസായിയാണ് അദാനി. ആദ്യമായി ആദ്യ പത്ത് സമ്പന്നരുടെ പട്ടികയില്‍ അദാനി ഇടം നേടി. ഒരു വര്‍ഷം കൊണ്ട് അദാനിയുടെ വളര്‍ച്ച 152 ശതമാനമായിരുന്നു. 44,000 കോടിരൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി.

English summary
Top 10 wealthiest persons of India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X