കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ ത്രീജി ഇന്റല്‍ ടാബ്‌ലെറ്റ് ഫോണ്‍ നിര്‍മാണകേന്ദ്രം ഒരുക്കുന്നു

  • By Super
Google Oneindia Malayalam News

കൊച്ചി: ഇന്റല്‍ സഹകരണത്തോടെ ചെലവുകുറഞ്ഞ ത്രീജി ടാബ്‌ലെറ്റ് ഫോണ്‍ നിര്‍മിക്കുന്നതിന് ബ്രിട്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയായ ക്ലൗഡ്പാഡ് മൊബിലിറ്റി റിസര്‍ച്ച് കൊച്ചിയില്‍ 15 കോടി മുതല്‍മുടക്കില്‍ അത്യാധുനിക നിര്‍മാണകേന്ദ്രം ഒരുക്കുന്നു. നിലവില്‍ ചൈനയിലെ ഷെന്‍െസനിലുള്ള നിര്‍മാണകേന്ദ്രത്തില്‍ ഉല്‍പാദിപ്പിക്കുന്ന 3ജി ടാബ്‌ലെറ്റ്, ക്ലൗഡ്പാഡ് നവംബര്‍ 12ന് ഔദ്യോഗികമായി ഇന്ത്യയില്‍ പുറത്തിറക്കും .കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി 2012 സെപ്റ്റംബറില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച എമര്‍ജിംഗ് കേരള നിക്ഷേപക സംഗമത്തെ തുടര്‍ന്നാണ് ബ്രിട്ടണിലെ ക്ലൗഡ്പാഡിന്റെ ഉപസ്ഥാപനമായ ക്ലൗഡ്പാഡ് മൊബിലിറ്റി റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചി നഗരത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

11,999 രൂപയാണ് ക്ലൗഡ്പാഡ് 3ജി ടാബ്‌ലെറ്റിന്റെ വില. ബംഗളൂരുവില്‍ നടക്കുന്ന ലോകത്തെ ഏറ്റവും വലിയ ഐടി, ഐസിടി പരിപാടിയായി സീബിറ്റില്‍ (സിഇബിഐടി) ഇത് ഔപചാരികമായി പുറത്തിറക്കും. ആന്‍ഡ്രോയ്ഡ് സ്മാര്‍ട് ഫോണിന്റെ എല്ലാ ഗുണങ്ങളും ഇതിനുണ്ടായിരിക്കും. ഏറ്റവും പുതിയ ഇന്റല്‍ ക്ലവര്‍ട്രയല്‍ 1.2 ഗിഗാഹെര്‍ട്‌സ് ആറ്റം ഡ്യുവല്‍ കോര്‍ പ്രോസസര്‍ ഈ ടാബ്‌ലെറ്റിന് ബഹുവിധ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നതില്‍ നിലവാരം ഉറപ്പാക്കുന്നുണ്ട്.രാജ്യത്തുടനീളം ഇത് ലഭ്യമാക്കുന്നതിനായി ഇന്ത്യയിലെ മികച്ച ഇ കൊമേഴ്‌സ് പോര്‍ട്ടലുകളിലൊന്നായ പേടിഎം (PAYTM) പങ്കാളിത്തം ഏറ്റിട്ടുണ്ടെന്ന് ക്ലൗഡ്പാഡ് സഹസ്ഥാപകനും എംഡിയുമായ ആരോമല്‍ ജയരാജ് പറഞ്ഞു.

kloudpad

ഇന്റലുമായി ഗുണനിലവാരമുള്ള നിര്‍മാണ പങ്കാളിത്തത്തിനും പിയേഴ്‌സണ്‍ സ്മാര്‍ട് സ്‌കൂള്‍ പോലുള്ള ഉള്ളടക്ക ദാതാക്കളുമായും ചേര്‍ന്ന് ഇപ്പോഴത്തെ ഉല്‍പാദനരീതിക്കുവേണ്ടി അഞ്ചുകോടി രൂപയോളം നിക്ഷേപിച്ചിട്ടുള്ളതായി ആരോമല്‍ ചൂണ്ടിക്കാട്ടി. ഇന്റല്‍ മൊബൈല്‍ ഡിവൈസ് ഉല്‍പന്നങ്ങള്‍ക്കായി അത്യാധുനിക ഉല്‍പാദന സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിന് ഡെബ്റ്റ് ആന്‍ഡ് ഇക്വിറ്റി ഫിനാന്‍സിംഗിലൂടെ 15 കോടി രൂപ കൂടി നിക്ഷേപിക്കുന്നതിനാണ് പദ്ധതി. തങ്ങളുടെ ഒരു അഭിമാനഉല്‍പന്നമായിരിക്കും ഈ ടാബ്‌ലെറ്റെന്നും കൊച്ചിയില്‍ അതിന്റെ ഉല്‍പാദനയൂണിറ്റ് തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും ആരോമല്‍ വ്യക്തമാക്കി. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ കിന്‍ഫ്രക്കു സമീപം ഇതിനായി ഭൂമി കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

കെജി മുതല്‍ പ്ലസ്ടു വരെയുള്ള സിബിഎസ്ഇ, ഐസിഎസ്ഇ സിലബസ് വിദ്യാര്‍ഥികള്‍ക്കായി സംവാദാത്മക പഠനോപാധികള്‍ ലഭ്യമാക്കുന്ന സ്മാര്‍ട്‌സ്‌കൂള്‍ ആപ്ലിക്കേഷനുമായാണ് ടാബ്‌ലെറ്റ് വരുന്നത്. ആരംഭവാഗ്ദാനമെന്ന നിലയില്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ താല്‍പര്യമനുസരിച്ച് ഒരു ക്ലാസ് റൂം ഉള്ളടക്കം സൗജന്യമായി ലഭിക്കുമെന്നും മറ്റുള്ളവ പ്രത്യേകം വാങ്ങാമെന്നും ക്ലൗഡ്പാഡ് ഗ്ലോബല്‍ ബിസിനസ് ഓപ്പറേഷന്‍സ് സിഇഒ അഭിഷേക് ജയരാജ് പറഞ്ഞു.സീബിറ്റിലെ ഇന്റല്‍ പവലിയനില്‍ ഇന്റല്‍ ഇന്ത്യ പ്രസിഡന്റ് കുമുദ് ശ്രീനിവാസന്‍ ടാബ്‌ലെറ്റ് പ്രകാശിപ്പിക്കും. ഇന്റല്‍ പ്രൊസസറുകള്‍ ഉപയോഗിക്കുന്ന ഒരേയൊരു ടാബ്‌ലെറ്റാണ് ക്ലൗഡ്പാഡ്. ഇന്ത്യയിലെ ടാബ്‌ലെറ്റ് പിസികളുടെ ഇന്റലിനുള്ള ബ്രാന്‍ഡ് പങ്കാളികൂടിയാണ് ക്ലൗഡ്പാഡ്. കളമശ്ശേരിയിലെ സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ കമ്പനിക്ക് സമ്പൂര്‍ണ സൗകര്യങ്ങളുള്ള ഗവേഷണ വികസന കേന്ദ്രവുമുണ്ട്.

English summary
UK-based Kloudpad to set up production facility for 3G Intel Tab phone in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X