കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂരില്‍ കേരള വിഭവങ്ങളുമായി മലബാര്‍ കഫേ

Google Oneindia Malayalam News

ബാംഗ്ലൂര്‍: കേരള ഭക്ഷണവിഭവങ്ങളുമായി 'കഫേ മലബാര്‍' ബാംഗ്ലൂരില്‍ ചുവടുറിപ്പിക്കുന്നു. കേരള ഭക്ഷണ വിഭവങ്ങള്‍ നാവില്‍ രൂചിയേറുന്ന അതേ സ്വാദോടു കൂടി തയ്യാറാക്കാന്‍ സാധിക്കുന്നുവെന്നതാണ് സ്ഥാപനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പാചകം ഇഷ്ടപ്പെടുന്ന രണ്ട് ഐടി പ്രൊഫഷണലുകളാണ് ഈ നീക്കത്തിനു പിന്നില്‍.

ബെര്‍ത്ത് ഡേ പാര്‍ട്ടികളിലും സൗഹൃദ കൂട്ടായ്മകളിലും 'ലൈവ് ഹോട്ട്' എന്ന സങ്കല്‍പ്പവുമായി ഈ ടീം എത്തും. 'വെള്ളപ്പവും കറിയുമുണ്ടാക്കി കൊണ്ടായിരുന്നു തുടക്കം. സഹായിക്കാന്‍ രണ്ടു പേരുടെയും കുടുംബാംഗങ്ങളും. ആദ്യത്തെ പരിപാടി ഏറെ പേര്‍ക്ക് ഇഷ്ടപ്പെട്ടു.

Cafe Malabar

പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. മലബാര്‍ ബിരിയാണി, നൈസ് പത്തിരി, ഉന്നക്കായ, ഇറച്ചി പത്തിരി, കപ്പ ചെമ്മീന്‍ ഇഡ്‌ലി, ഉണ്ണി അപ്പം, അരി ഉണ്ട, പൈനാപ്പിള്‍ കേസരി, ഇല അട, പാലട പ്രഥമന്‍, അട പ്രഥമന്‍, ഭജി, പഴം പൊരി തുടങ്ങിയ വിഭവങ്ങള്‍ ബാംഗ്ലൂരില്‍ ഉടനീളം വിതരണം ചെയ്യാന്‍ ടീമിനാകുന്നുണ്ട്.

"ഓണത്തിന് നല്ല തിരക്കായിരുന്നു. ഒരു ഹോബി എന്ന നിലയില്‍ തുടങ്ങിയതാണ്. നല്ല ഭക്ഷണം ആഗ്രഹിക്കുന്ന ഒട്ടേറെ പേര്‍ ബാംഗ്ലൂരിലുണ്ട്. ഭക്ഷണം ഉണ്ടാക്കാനുള്ള സാധനങ്ങള്‍ ബാംഗ്ലൂരില്‍ നിന്നും ശേഖരിക്കുമ്പോള്‍ വില വളരെ കൂടുതലാണ്. അവരുടെ മുന്നില്‍ നിന്നും നേരിട്ട് ഉണ്ടാക്കുന്നതിനാല്‍ വിശ്വാസ്യത കൂടുതലാണ്. എന്തൊക്കെയാണ് ഉപയോഗിക്കുന്നത്. അവര്‍ക്ക് അതു നേരിട്ടു കാണാനാകും. എല്ലാത്തിലും മായമുള്ള ഈ കാലത്ത് ഇത് വലിയ കാര്യമായാണ് പലരും കരുതുന്നത്. നല്ല ഭക്ഷണത്തിനു വേണ്ടിയുള്ള തിരച്ചിലില്‍ നിന്നാണ് ഈ ആശയം തന്നെ വരുന്നത് "-മലബാര്‍ കഫേയുടെ സാരഥികളായ ബിജോഷും സന്ദീപും പറയുന്നു.

ഓര്‍ഡര്‍ ഓണ്‍ലൈനില്‍ സ്വീകരിക്കുന്നതിനായി കഫേ മലബാര്‍(www.cafemalabar.in) എന്ന വെബ്‌സൈറ്റും ഒരു ഫേസ്ബുക്ക് പേജും ടീം ആരംഭിച്ചിട്ടുണ്ട്.

English summary
Unique menu of Kerala made Malabar Cafe popular in Bangalore,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X