കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോരക്കുഞ്ഞിന് വേണ്ടി അപേക്ഷയുമായി ദീപിക പദുക്കോണ്‍

Google Oneindia Malayalam News

മധുര: രണ്ട് ദിവസം മാത്രം പ്രായമായ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം. പെണ്‍കുഞ്ഞായത് കൊണ്ട് മാതാപിതാക്കള്‍ ഉപേക്ഷിച്ചതാകാം എന്ന് കരുതുന്നു. മധുരയിലെ ഒരു അനാഥാലയത്തിലാണ് ഇപ്പോള്‍ കുഞ്ഞ്. പ്രേമ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

പെണ്‍കുട്ടിയെ ദത്തെടുക്കാന്‍ ആരെങ്കിലും മുന്നോട്ട് വരണമെന്ന് അഭ്യര്‍ഥിച്ച് സിനിമാ താരം ദീപിക് പദുക്കോണ്‍ മുന്നോട്ട് വന്നതോടെയാണ് പ്രേമയുടെ കഥ കൂടുതല്‍ ആളുകള്‍ അറിഞ്ഞത്. മറ്റാരും ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ പ്രേമയെ താന്‍ തന്നെ ദത്തെടുക്കുമെന്നും താരം അറിയിച്ചു.

deepika-padukone

ജോലി ചെയ്യുന്നില്ലായിരുന്നെങ്കില്‍ കുഞ്ഞിനെ താന്‍ തന്നെ ദത്തെടുക്കുമായിരുന്നു. കുഞ്ഞിന് താമസസ്ഥലം കിട്ടുമെന്നും കുഞ്ഞിന്റെ കാര്യങ്ങള്‍ ആരെങ്കിലും ശ്രദ്ധിക്കുമെന്നും ദീപിക പദുക്കോണ്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

അച്ഛനും അമ്മയും ഉപേക്ഷിച്ചുപോയ പന്ത്രണ്ടോളം കുട്ടികളാണ് മധുരയിലെ അനാഥാലയത്തില്‍ കഴിയുന്നത്. പല പല കാരണങ്ങള്‍ കൊണ്ട് മാതാപിതാക്കള്‍ ഉപേക്ഷിച്ചതാണത്രെ ഇവരെ. എന്തായാലും സിനിമാ താരം അഭ്യര്‍ഥിച്ചതോടെ കുട്ടിയെ ഏറ്റെടുക്കാന്‍ ആരെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ് അനാഥാലയം നടത്തിപ്പുകാര്‍.

English summary
Actor Deepika Padukone has appealed for help for a two-day old girl child abandoned by her mother in Mathura, Tamilnadu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X