കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനറേറ്റര്‍ പണിമുടക്കി, നടിക്ക് 5 ലക്ഷം നഷ്ടപരിഹാരം

Google Oneindia Malayalam News

ചെന്നൈ: മുടക്കം കൂടാതെ കറണ്ട് കിട്ടാന്‍ വേണ്ടിയാണ് നടി രമ്യ കൃഷ്ണന്‍ കാശ് മുടക്കി ഒരു ജനറേറ്റര്‍ വീട്ടില്‍ വാങ്ങിച്ചു വെച്ചത്. എന്നാല്‍ കറണ്ട് ഇല്ലെന്നതോ പോകട്ടേ, മുടക്കം കൂടാതെ ജനറേറ്റര്‍ പണി തന്നുകൊണ്ടിരുന്നാല്‍ നടി എന്ത് ചെയ്യും, കുറെ തവണ പരാതി പറഞ്ഞുനോക്കി. ഫലമില്ല. ഒടുവില്‍ കേസ് കൊടുത്തു. കളി കാര്യമായി. നടിക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കാന്‍ കോടതി വിധിച്ചിരിക്കുകയാണ് ഇപ്പോള്‍.

പ്രശസ്ത തമിഴ് നടി രമ്യ കൃഷ്ണനാണ് 4.6 ലക്ഷം രൂപ മുടക്കി വാങ്ങിയ ജനറേറ്റര്‍ പൊല്ലാപ്പായത്. കില്‍പാക്കത്തെ ടെക്‌നോമാക് സെയില്‍സ് ആന്‍ഡ് സര്‍വ്വീസില്‍ നിന്നുമാണ് രമ്യ കൃഷ്ണന്‍ ജനറേറ്റര്‍ വാങ്ങിയത്. 2012 ഡിസംബറിലാണ് സാധനം നടിയുടെ വീട്ടില്‍ ഫിറ്റ് ചെയ്തത്. എന്നാല്‍ ഇതി കൃത്യമായി പ്രവര്‍ത്തിച്ചിരുന്നില്ല. പരാതി കൊടുത്തപ്പോള്‍ ഒരാള്‍ വന്ന് സര്‍വ്വീസ് ചെയ്ത് പോയി.

remya-krishna

പക്ഷേ ജനറേറ്ററിന്റെ പ്രവര്‍ത്തനം പഴയ പോലെ തന്നെ തഥൈവ. വീണ്ടും സര്‍വ്വീസ് ചെയ്ത് ഓള്‍ട്ടര്‍നേറ്റര്‍ മാറ്റിയെങ്കിലും ജനറേറ്ററിന്റെ സ്വഭാവം മാത്രം മാറിയില്ല. ക്ഷമ കെട്ട് നടി ഒരു വക്കീല്‍ നോട്ടീസയച്ചു. ജനറേറ്റര്‍ ചെക്ക് ചെയ്യാന്‍ വന്ന ആള്‍ യന്ത്രത്തിന് ഒരു കുഴപ്പവുമില്ല എന്ന് മറുപടിയും അയച്ചു. ഇതേത്തുടര്‍ന്നാണ് രമ്യ കൃഷ്ണന്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

നടി ജനറേറ്ററിന് മുടക്കിയ 4.6 ലക്ഷം രൂപയും ഒപ്പം നഷ്ടപരിഹാരമായി 50000 രൂപയും കൂടി തിരിച്ചുകൊടുക്കാനാണ് ചെന്നൈയിലെ കണ്‍സ്യൂമര്‍ ഫോറത്തിന്റെ വിധി. മുടക്കം കൂടാതെ കറണ്ട് കിട്ടാന്‍ വേണ്ടിയാണ് ജനറേറ്റര്‍ വാങ്ങിയതെന്നും എന്നാല്‍ കിട്ടിയത് മുടക്കം കൂടാതെ ഓരോ പ്രശ്‌നങ്ങള്‍ മാത്രമാണ് എന്നും നടി പറഞ്ഞു.

English summary
Actress Ramya Krishnan gets Rs 5 lakh for defunct generator
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X