കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദി വേണ്ട; ജയലളിതയ്ക്ക് ഇംഗ്ലീഷ് മതി

Google Oneindia Malayalam News

ചെന്നൈ: ബ്യൂറോക്രാറ്റുകള്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് ഹിന്ദി ഉപയോഗിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത രംഗത്ത്. സോഷ്യല്‍ മീഡിയയില്‍ ഇംഗ്ലീഷ് ഉപയോഗിക്കണം എന്നാണ് പുരൈട്ചി തലൈവിയുടെ ആവശ്യം. ഹിന്ദി മാത്രമേ ഉപയോഗിക്കാവൂ എന്ന നിര്‍ദേശം 1963 ലെ ഔദ്യോഗിക ഭാഷാ നിയമത്തിന് എതിരാണ് എന്നും ജയ പറയുന്നു.

യു പി എ സര്‍ക്കാരിന്റെ കാലത്ത് മാര്‍ച്ച്, മെയ് മാസങ്ങളിലായി ആഭ്യന്തര മന്ത്രാലയമാണ് ഉദ്യോഗസ്ഥര്‍ക്ക് സോഷ്യല്‍ സൈററുകളിലെ എഴുത്തുകുത്തുകള്‍ ഹിന്ദിയിലാക്കാന്‍ നിര്‍ദേശം നല്‍കിയത്. ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ്, യൂടൂബ് തുടങ്ങിയവയില്‍ ഹിന്ദിയില്‍ മാത്രമേ എഴുതാവൂ എന്നാണ് നിര്‍ദേശം, അല്ലെങ്കില്‍ ഹിന്ദിയും ഇംഗ്ലീഷും ഉപയോഗിക്കാം.

jayalalithaa

ഇക്കാര്യം സംബന്ധിച്ച് ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ഈ നിര്‍ദേശങ്ങള്‍ പ്രകാരം ഹിന്ദി നിര്‍ബന്ധിത ഭാഷയും ഇംഗ്ലീഷ് ഓപ്ഷണലുമാണ്. സോഷ്യല്‍ മീഡിയയില്‍ ഇംഗ്ലീഷ് ഉപയോഗിക്കാനുള്ള സൗകര്യം ഉണ്ടാക്കണമെന്നും ജയലളിത മോദിക്ക് എഴുതിയ കത്തില്‍ പറയുന്നു. തങ്ങളുടെ ഭാഷയെ അഭിമാനപ്രശ്‌നമായി കാണുന്ന തമിഴ്‌നാട്ടുകാര്‍ക്ക് അതൃപ്തിയുണ്ടാക്കുന്നതാണ് നിര്‍ദേശമെന്നും ജയ പറഞ്ഞു.

തമിഴ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കണമെന്ന് കാണിച്ച് പ്രധാനമന്ത്രിക്ക് ജൂണ്‍ മൂന്നിന് മെമ്മോറാണ്ടം നല്‍കിയ കാര്യം ജയലളിത ഓര്‍മിപ്പിച്ചു. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലുള്ള മുഴുവന്‍ ഭാഷകളെയും ഔദ്യോഗിക ഭാഷകളാക്കണം. ഇങ്ങനെ വന്നാല്‍ ഓഫീഷ്യല്‍ ഭാഷകള്‍ സോഷ്യല്‍ സൈറ്റുകളില്‍ കൂടുതലായി ഉപയോഗിച്ചുതുടങ്ങും. ഹിന്ദി നിര്‍ബന്ധമാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ കരുണാനിധിയുടെ ഡി എം കെയും എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

English summary
Ensure English is used in official social media accounts, Jayalalithaa writes to Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X