കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീധന പീഡനം; നടി രംഭയ്‌ക്കെതിരെ കേസ്

Google Oneindia Malayalam News

ഹൈദരാബാദ്: സര്‍ഗത്തിലെ തമ്പുരാട്ടിക്കുട്ടിയായി മലയാളികള്‍ക്ക് പ്രിയങ്കരിയായ തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം രംഭയ്‌ക്കെതിരെ പീഡനക്കേസ്. സഹോദരന്റെ ഭാര്യ നല്‍കിയ പരാതിയിലാണ് ബഞ്ജാര ഹില്‍സ് പോലീസ് നടിക്കെതിരെ കേസെടുത്തത്. രംഭയ്ക്ക് പുറമെ സഹോദരന്‍ ശ്രീനിവാസ റാവു, ഇവരുടെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെയും പരാതിയുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു എന്നാണ് പരാതി.

കഴിഞ്ഞ ഒരു വര്‍ഷമായി ശ്രീനിവാസ റാവുവും കുടുംബവും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ പീഡിപ്പിക്കുകയാണ് എന്നാണ് പരാതിക്കാരിയായ പല്ലവി ആരോപിക്കുന്നത്. കടുത്ത മദ്യപാനിയായ ശ്രീനിവാസിന് ബിസിനസ്സില്‍ നഷ്ടമുണ്ടായതിനെ തുടര്‍ന്നാണ് തന്നോട് പണം ആവശ്യപ്പെട്ടതെന്നും പല്ലവി പറഞ്ഞു. ഇവരുടെ പരാതിയില്‍ ഹൈദരാബദിലെ ലോക്കല്‍ കോടതിയാണ് കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്.

rambha-actress

ശ്രീനിവാസ റാവു, രംഭ, അച്ഛന്‍ വെങ്കടേശ്വര റാവു, അമ്മ ഉഷാറാണി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീധന നിരോധന നിയമപ്രകാരവും ഗാര്‍ഹിക പീഡനത്തിനുമാണ് കേസ്. ശ്രീനിവാസ റാവുവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതായും പല്ലവി ആരോപിക്കുന്നു. പല്ലവിയുടെ സ്വര്‍ണവും മറ്റും ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൈവശപ്പെടുത്തിയതായും പരാതിയിലുണ്ട്.

1999 ലാണ് രംഭയുടെ സഹോദരനായ ശ്രീനിവാസ റാവു പല്ലവിയെ വിവാഹം ചെയ്തത്. ഇവര്‍ക്ക് രണ്ട് മക്കളുമുണ്ട്. ചെന്നൈയിലാണ് ഇവര്‍ താമസം. എന്നാല്‍ ഭര്‍തൃവീട്ടുകാരുടെ പീഡനത്തെ തുടര്‍ന്ന് പല്ലവി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകുകയായിരുന്നു. നമ്പള്ളിയിലെ മൂന്നാം ക്ലാസ് ചീഫ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പല്ലവി പരാതി നല്‍കിയത്. കോടതി നിര്‍ദേശ പ്രകാരം ചൊവ്വാഴ്ചയാണ് നടിക്കും വീട്ടുകാര്‍ക്കുമെതിരെ കേസെടുത്തതെന്ന് ബഞ്ജാര ഹില്‍സ് പോലീസ് ഇന്‍സ്‌പെക്ടര്‍ പി മുരളീ കൃഷ്ണ പറഞ്ഞു.

English summary
Actress Rambha and her family members were booked for alleged dowry harassment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X