കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

61കാരന്‍ അറബിക്ക് 14കാരിയും 15കാരിയും ഭാര്യമാര്‍

  • By Meera Balan
Google Oneindia Malayalam News

ഹൈദരാബാദ്: ഹൈദരാബാദില്‍ അറബിക്കല്യാണം, ഒമാന്‍ സ്വദേശി ഉള്‍പ്പടെ 10 പേര്‍ അറസ്റ്റില്‍. 61കാരനായ ഒമാന്‍ സ്വദേശിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്തതിന് അറസ്റ്റിലായത്. വിവാഹം നടത്തിയ ഇടനിലക്കാരും വിവാഹച്ചടങ്ങ് നടത്തിയ മതപുരോഹിതന്‍മാരും പെണ്‍കുട്ടികളുടെ മാതാപിതാക്കളും അറസ്റ്റിലായി.

സന്ദര്‍ശക വിസയിലാണ് ഒമാന്‍ പൗരനായ അല്‍-മദസരി റഷീദ് മസൂദ് റാഷിദ് ഇന്ത്യയിലെത്തുന്നത്. ബഞ്ചാരഹില്ലില്‍ ഒരു ഫ്ളാറ്റിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഏപ്രില്‍ അഞ്ചിനാണ് ഇയാള്‍ ഹൈദരാബാദിലെത്തുന്നത്. ഏപ്രില്‍ 9 ന് 14കാരിയായ പെണ്‍കുട്ടിയെ ഇയാള്‍ വിവാഹം കഴിച്ചു. പെണ്‍കുട്ടിയുടെ മാതാവിന് 60,000 രൂപ നല്‍കിയ ശേഷമാണ് വിവാഹം നടത്തിയത്. തലാബ്കട്ട സ്വദേശിയായ 14 കാരി വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇയാളുടെ ഫ്ളാറ്റില്‍ നിന്നും രക്ഷപ്പെട്ടു.

Marriage

തുടര്‍ന്ന് ഇയാള്‍ വീണ്ടും കല്യാണം കഴിച്ചു. ഇടനിലക്കാരുടെ സഹായത്തോടെ 15കാരിയായ പെണ്‍കുട്ടിയെയാണ് വിവാഹം കഴിച്ചത്. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ഇയാള്‍ 80,000 രൂപ നല്‍കി. റാബിയ എന്ന സ്ത്രീയാണ് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിയ്ക്കുന്നതിന് മുന്‍കൈ എടുത്തത്.

പെണ്‍വാണിഭകേസില്‍ ഇവര്‍ മുമ്പ് അറസ്റ്റിലായിട്ടുണ്ട്. രണ്ടാമത്തെ പെണ്‍കുട്ടിയും ഇയാളില്‍ നിന്ന രക്ഷപെട്ട് പൊലീസില്‍ അഭയം തേടി. അമ്മാവനൊപ്പമാണ് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. അറബികല്യാണത്തെപ്പററിയും ഇടനിലക്കാരെപ്പറ്റിയും പെണ്‍കുട്ടി പൊലീസിനെ അറിയിച്ചു. തന്നെപ്പോലെ മറ്റൊരു പെണ്‍കുട്ടിയും ഫ്ളാറ്റില്‍ മുന്‍പ് ഉണ്ടായിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു.

മൂന്ന് ദിവസത്തോളം പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് അറബി ഇരയാക്കിയെന്നും പെണ്‍കുട്ടി മൊഴി നല്‍കി. മുന്‍പും ഒമാന്‍ സ്വദേശി ഇന്ത്യയിലെത്തിയിട്ടുണ്ട്. കേരളം ഉള്‍പ്പടെ ഒട്ടേറെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുമുണ്ട്. സമാനമായ കുറ്റകൃത്യം ഇയാള്‍ നടത്തിയതായി പൊലീസ് സംശയിക്കുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

English summary
Omani arrested for contract marriages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X