കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് ഫ്രണ്ടില്‍ നിന്നും 1.3 കോടി തട്ടി

Google Oneindia Malayalam News

ഡെറാഡൂണ്‍: സാമൂഹ്യ പ്രവര്‍ത്തകന്റെ വേഷം കെട്ടിയെത്തിയ ഫേസ്ബുക്ക് ഫ്രണ്ടില്‍ നിന്നും തട്ടിയത് 1.30 കോടി രൂപ. വൃദ്ധസദനം തുടങ്ങാന്‍ വേണ്ടി 9 കോടി രൂപയുടെ ഫണ്ട് ശരിയാക്കിത്തരാം എന്ന് വാഗ്ദാനം ചെയ്താണ് ഇദ്ദേഹം യുവതിയെ പറ്റിച്ചത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം. ഫേസ്ബുക്ക് ഫ്രണ്ടിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡെറാഡൂണിലെ രാം വിഹാര്‍ സ്വദേശിയായ ബീന ബോര്‍ താങ്കുറിനാണ് ഫേസ്ബുക്ക് ഫ്രണ്ടിന്റെ കയ്യില്‍ നിന്നും പണി കിട്ടിയത്. വൃദ്ധ സദനത്തിന്റെ കാര്യങ്ങള്‍ക്ക് നികുത ഒഴിവാക്കിത്തരാം എന്ന് പറഞ്ഞാണ് ഇയാള്‍ ഒരുകോടി മുപ്പത് ലക്ഷം രൂപ ഇവരില്‍ നിന്നും വാങ്ങിയത്. ഫേസ്ബുക്ക് ഫ്രണ്ടിന്റെ വേറെ വേറെ അക്കൗണ്ടുകളിലായിട്ടാണത്രെ ഇവര്‍ പണം ഇട്ടുകൊടുത്തത്.

uttarakhand

ഒ എന്‍ ജി സി ജീവനക്കാരന്റെ ഭാര്യയായ ബിന കഴിഞ്ഞ നവംബറിലാണ് റിച്ചാര്‍ഡ് ആന്‍ഡേഴ്‌സണുമായി അടുപ്പത്തിലാകുന്നത്. മനുഷ്യസ്‌നേഹിയായി ചമഞ്ഞ് അടുത്തുകൂടിയ ഇയാള്‍ ഇത്തരത്തില്‍ ഒരു ചതി ചെയ്യുമെന്ന് ഇവരും പ്രതീക്ഷിച്ചില്ല. ബീനയോട് പറഞ്ഞ പേര് തന്നെയും സത്യമാണോ എന്ന സംശയത്തിലാണ് പോലീസ് ഇപ്പോള്‍. 25 അക്കൗണ്ടുകളിലായിട്ടാണത്രെ ബീന പണം നിക്ഷേപിച്ചത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യയിലെ പാവപ്പെട്ടവരെ സഹായിക്കാനുള്ള പ്രൊജക്ടുകളില്‍ പങ്കാളിയാകാനാണ് ഇവിടെ വന്നത് എന്നാണ് റിച്ചാര്‍ഡ് ആന്‍ഡേഴ്‌സണ്‍ ബീനയെ ധരിപ്പിച്ചത്. ബീന തുടങ്ങാന്‍ ഉദ്ദേശിച്ചിരുന്ന വൃദ്ധ സദനത്തിന് 9 കോടി രൂപയുടെ ഫണ്ട് ശരിയാക്കിക്കൊടുക്കാമെന്നും ഇയാള്‍ ഏറ്റിരുന്നത്രെ. റിസര്‍വ്വ് ബാങ്കില്‍ നിന്നും ഫോണ്‍ വിളിക്കുന്നു എന്നും നികുതി ആവശ്യങ്ങള്‍ക്കായി ഒരുകോടി മുപ്പത് ലക്ഷം രൂപ ഉടനെ വേണം എന്നും പറഞ്ഞാണ് ഇയാള്‍ പണം വാങ്ങിയത്.

English summary
A woman was lured into parting with Rs 1.30 crore by a person who became her friend on Facebook in Dehradun.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X