കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശ്: ക്ഷേത്രത്തിലെ തിരക്കില്‍ 10 മരണം

  • By Soorya Chandran
Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശിലെ ചിത്രകൂടില്‍ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 10 തീര്‍ത്ഥാടകര്‍ മരിച്ചു. ആറുപതിലേറെ പേര്‍ക്ക് പരിക്കേറ്റു.

ആഗസ്റ്റ് 25 തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലുമായി പരന്നുകിടക്കുന്ന വിന്ധ്യപര്‍വ്വത നിരകളിലാണ് അപകടം നടന്നത്.

Chitrkood Map

കാമതനാഥ് ക്ഷേത്രത്തിലെ സോമാവതി അമാവാസി ഉത്സവത്തിനെത്തിയ തീര്‍ത്ഥാടകരാണ് മരിച്ചത്. ജനത്തിരക്ക് നിയന്ത്രിക്കാന്‍ കയര്‍കെട്ടി ബാരിക്കേഡുകള്‍ തീര്‍ത്തിരുന്നെങ്കിലും തിരക്ക് നിയന്ത്രണാതീതമാവുകയായിരുന്നു. അപകടത്തെ സംബന്ധിച്ച് മജിസ്‌ട്രേറ്റ് തല അന്വേഷമത്തിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് അപകടം നടന്നത്. മരണ സംഖ്യ ഉയരാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ ആറ് പേര്‍ സ്ത്രീകളാണ്. ഉത്സവത്തിന്റെ ഭാഗമായി നടന്ന ശയന പ്രദക്ഷിണത്തിനിടയിലാണ് തിക്കും തിരക്കും ഉണ്ടായത്.

ശയന പ്രദിക്ഷണം ചെയ്തുകൊണ്ടിരുന്നവരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് 50000 രൂപ വീതം നല്‍കും. മധ്യപ്രദേശിലെ രത്തന്‍ഗഢിലെ ഒരു ക്ഷേത്രത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും 115 തീര്‍ത്ഥാടകര്‍ മരിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഈ സംഭവം .

English summary
Ten people have been killed and dozens more injured in a stampede at a temple in Chitrakoot area — which falls in the northern Vindhya range of mountains spread over the states of Uttar Pradesh and Madhya Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X