കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് 119 സീറ്റുകള്‍ നല്‍കാമെന്ന് ശിവസേന

  • By Gokul
Google Oneindia Malayalam News

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാരാഷ്ട്രയിലെ ബിജെപിയുമായുള്ള സഖ്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ശിവസേന. കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ട ബിജെപിയെ തള്ളിയ ശിവസേന 119 സീറ്റുകള്‍ നല്‍കാമെന്ന് അന്തിമമായി വാഗ്ദാനം നല്‍കി. 160 സീറ്റുകളില്‍ മത്സരിക്കാനാണ് തങ്ങള്‍ ആഗ്രഹിച്ചിരുന്നതെങ്കിലും ഒന്‍പതു സീറ്റികള്‍ ബിജെപിക്കായി വിട്ടു നല്‍കി 151 സീറ്റുകളില്‍ ശിവസേന മത്സരിക്കുമെന്ന് തലവന്‍ ഉദ്ധവ് താക്കറെ പറഞ്ഞു.

288 സീറ്റുകളാണ് മഹാരാഷ്ട്ര നിയമസഭയിലുള്ളത്. ഇതില്‍ 151 സീറ്റുകളില്‍ ശിവസേനയും 119 സീറ്റുകളില്‍ ബിജെപിയും ബാക്കിവരുന്ന സീറ്റുകളില്‍ സഖ്യകക്ഷികളും മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് അ്ന്തിമമായ ഫോര്‍മുലാണെന്ന് ബിജെപിക്കു മുന്നറിയിപ്പ് നല്‍കാനും ഉദ്ധവ് താക്കറെ മറന്നില്ല. ഇതില്‍ ഒരു വിട്ടുവീഴ്ചയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

uddhav-thackeray

തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയെ ഇന്ത്യയിലെ മികച്ച സംസ്ഥാനമാക്കി മാറ്റുകയാണ് ശിവസേനയുടെ ലക്ഷ്യം. ബിജെപി കടുംപിടുത്തം ഒഴിവാക്കണം. ഗോദ്ര സംഭവത്തെ തുടര്‍ന്ന് നരേന്ദ്ര മോദി മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ ശിവസേന തലവനായിരുന്ന ബാല്‍ താക്കറെ ആയിരുന്ന രക്ഷയ്‌ക്കെത്തിയതെന്ന് ഓര്‍മവേണമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.

മഹാരാഷ്ട്രയില്‍ നിന്നും എന്തെങ്കിലും എടുക്കാനല്ല. മഹാരാഷ്ട്രയ്ക്ക് നല്‍കാനാണ് ശിവസേന പരിശ്രമിക്കുന്നത്. മറ്റു പാര്‍ട്ടികള്‍ ചെയ്യുന്നതുപോലെ അഴിമതികാട്ടി സംസ്ഥാനം കൊള്ളയടിക്കാനല്ല ശിവസേന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും ഉദ്ധവ് താക്കറെ പറയുന്നു.

English summary
119 for BJP; Uddhav Thackeray's final offer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X