കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

142 സ്‌കൂള്‍, 251 അധ്യാപകര്‍; കുട്ടികളുടെ എണ്ണം വട്ടപ്പൂജ്യം!

Google Oneindia Malayalam News

ജയ്പൂര്‍: കേരളത്തില്‍ പുതുതായി അനുവദിച്ച പ്ലസ് ടു സ്‌കൂളും ബന്ധപ്പെട്ട വിവാദങ്ങളുമല്ല ഇവിടെ വിവക്ഷ. രാജസ്ഥാന്‍ നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രി തന്നെ വെളിപ്പെടുത്തിയ കാര്യമാണ്. സംസ്ഥാനത്ത് ഒരു കുട്ടി പോലുമില്ലാതെ പ്രവര്‍ത്തിക്കുന്നത് 142 സ്‌കൂളുകള്‍. ഇത്രയും സ്‌കൂളുകളില്‍ പഠിപ്പിക്കാനുള്ളത് 251 അധ്യാപകര്‍. ശമ്പളം എണ്ണിവാങ്ങുക എന്നത് മാത്രമാണ് അധ്യാപകര്‍ക്ക് പണി എന്ന് സാരം.

നിയമസഭയില്‍ ചോദ്യോത്തര വേളയ്ക്കിടെയാണ് വിദ്യാഭ്യാസ മന്ത്രി കാളീചരണ്‍ സറഫ് ഇക്കാര്യം പറഞ്ഞത്. തോടാബീമില്‍ നിന്നുള്ള എം എല്‍ എ ഘനശ്യാമിന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് വിദ്യാഭ്യാസ മന്ത്രി ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. 142 സ്‌കൂളുകളില്‍ പഠിക്കാന്‍ ഒരു കുട്ടി പോലും എത്തുന്നില്ല.

rajasthan

ഇതുകൊണ്ടും കഴിഞ്ഞില്ല, വെറും പതിനഞ്ച് കുട്ടികളില്‍ താഴെ മാത്രം പഠിക്കാനെത്തുന്ന എട്ടായിരത്തിലധികം സ്‌കൂളുകളുണ്ട് സംസ്ഥാനത്ത്. കൃത്യമായി പറഞ്ഞാല്‍ 8164 സ്‌കൂളുകള്‍. ഇത്രയും സ്‌കൂളുകളിലായി 14655 അധ്യാപകര്‍ പഠിപ്പിക്കുന്നുണ്ട് എന്നും ഡി എന്‍ എയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പതിനാറിനും മുപ്പതിനും ഇടയില്‍ കുട്ടികളുള്ള സ്‌കൂളുകളുടെ എണ്ണം 19760. കുട്ടികളുടെ എണ്ണം കുറവാണെങ്കിലും പ്രയാസപ്പെടാനില്ല, 42150 അധ്യാപകര്‍ ഇവിടങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. ഇത്രയും കഷ്ടമാണ് സ്ഥിതിയെങ്കിലും സ്‌കൂളുകള്‍ ഒന്നിച്ച് ചേര്‍ക്കുന്നതിനെക്കുറിച്ചോ കുട്ടികളില്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതിനെക്കുറിച്ചോ സര്‍ക്കാര്‍ ആലോചിക്കുന്നില്ല എന്നതാണ് ഏറെ കഷ്ടം.

English summary
Rajasthan has 142 schools without even a single student, but there are 251 teachers who are getting salary. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X