കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടംകുളം ആണവ നിലയത്തിനടുത്ത് സ്ഫോടനം 6മരണം

  • By Meera Balan
Google Oneindia Malayalam News

തിരുനെല്‍വേലി: കൂടംകുളം ആണവനിലയത്തിനടുത്ത് ഒരു ഗ്രാമത്തില്‍ നാടന്‍ ബോംബ് പൊട്ടിത്തെറിച്ച് ആറുപേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് പേര്‍ പെണ്‍കുട്ടികളാണ്.കൂടംകുളത്തിനടുത്ത് സുനാമി കോളനിയില്‍ നംവബര്‍ 26 ചൊവ്വാഴ്ച വെകിട്ട് ഏഴ് മണിയോടെയാണ് സ്‌ഫോടനം നടക്കുന്നത്.

കോളനിയിലെ വീടുകളില്‍ സൂക്ഷിച്ചിരുന്ന നാടന്‍ ബോംബാണ് പൊട്ടിത്തെറിച്ചത്. ബോംബ് പൊട്ടിയതോടെ ഗ്രാമവാസികള്‍ വീട് ഉപേക്ഷിച്ച് പോവുകയായിരുന്നു. പൊലീസ് എത്തുന്നതിന് മുന്‍പ് രക്ഷപ്പെടുന്നതിന് വേണ്ടിയായിരുന്നു ഇത്. സ്‌ഫോടനത്തില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. ഒരു വിഭാഗവുമായി ഉണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നാണ് കോളനിയിലുള്ളവര്‍ രഹസ്യമായി ബോംബ് സൂക്ഷിച്ചിരുന്നതെന്നാണ് വിവരം.

blast

നാട്ടുകാര്‍ ആരും സ്ഥലത്ത് ഇല്ലാത്തതിനാല്‍ തന്നെ കണ്ടെടുത്ത നാല് മൃതദേഹങ്ങളും തിരിച്ചറിയാന്‍ പൊലീസിന് പ്രയാസമായിരുന്നു. രണ്ട് പേര്‍ ആശാരിപ്പാലം സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ചാണ് മരിയ്ക്കുന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍പേര്‍ അകപ്പെട്ടിട്ടുണ്ടോ എന്നതായിരുന്നു പൊലീസിന്റെയും അഗ്നിശമന സേനാംഗങ്ങളുടേയും സംശയം

കൂടംകുളം ആണവനിലയത്തിനെതിരായ പ്രക്ഷോഭങ്ങള്‍ ശക്തമായ ഇടിന്തകരയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലാണ് സ്‌ഫോടനം നടക്കുന്നത്. സ്‌ഫോടനത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നും തങ്ങള്‍ക്കൊപ്പമുള്ളവര്‍ ഒരിയ്ക്കലും ഇത്തരം പ്രവര്‍ത്തി ചെയ്യില്ലെന്നും കൂടുംകുളം ആണവ വിരുദ്ധ സമര നേതാവ് എം പുഷ്പരായന്‍ പറഞ്ഞു. രണ്ടോ അതിലധികമോ ബോംബുകളാണ് പൊട്ടിത്തെറിച്ചതെന്നാണ് പൊലീസിന്റെ സംശയം.

English summary
6 killed in bomb blast in village near Kudankulam nuclear plant
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X