കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കപില്‍ സിബല്‍ പണം വിതരണം ചെയ്യുന്നെന്ന് ആപ്പ്

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്നു എന്ന് ആം ആദ്മി പാര്‍ട്ടിയുടെ പരാതി. ആപ്പ് സ്ഥാനാര്‍ഥിയായ അശുതോഷാണ് ഗുരുതരമായ ഈ ആരോപണം ഉന്നയിച്ചത്. സിബലിനെ അയോഗ്യനാക്കണമെന്ന് കാണിച്ച് അശുതോഷ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

വോട്ടര്‍മാര്‍ക്ക് സിബല്‍ പണം നല്‍കുന്നു എന്ന് കാണിച്ച് ട്വീറ്റുകളുടെ ഒരു നിര തന്നെ മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ അശുതോഷ് പ്രസിദ്ധീകരിച്ചു. ഈ തിരഞ്ഞെടുപ്പില്‍ കപില്‍ സിബലിന് കെട്ടി വെച്ച പണം പോലും കിട്ടില്ല. അതുകൊണ്ട് പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനാണ് സിബലിന്റെ ശ്രമം. ജനങ്ങള്‍ പണം വാങ്ങി വോട്ടുചെയ്യും എന്ന് കരുതുന്ന സിബലിനെ പോലുള്ള ആളുകളാണ് ജനാധിപത്യത്തിന്റെ വില കളയുന്നത്.

kapil-sibal

പണം വിതരണം ചെയ്ത ആളുകളെ അറസ്റ്റ് ചെയ്യണമെന്നും കപില്‍ സിബലിനെതിരെ കേസെടുക്കണമെന്നും അശുതോഷ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പില്‍ കപില്‍ സിബലിനെ വിലക്കണം. പണം കൊടുത്ത് വോട്ടുവാങ്ങാമെന്ന് കരുതുന്ന സിബലിനെ പോലുള്ളവരെ പുറത്താക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തയ്യാറാകണം.

ദില്ലിയിലെ ചാന്ദ്‌നി ചൗക്കിലാണ് കപില്‍ സിബല്‍ മത്സരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ അശുതോഷും ബി ജെ പിയുടെ ഡോ. ഹര്‍ഷവര്‍ദ്ധനനും ബി എസ് പിയിലെ നരേന്ദര്‍ പാണ്ഡെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഹരി ഓം ശര്‍മായുമാണ് ഇവിടത്തെ മറ്റ് സ്ഥാനാര്‍ഥികള്‍. 2004ലും 2009ലും സിബല്‍ ഇവിടെ നിന്നും ജയിച്ചിരുന്നു. മൂന്നാം ഘട്ടമായ ഏപ്രില്‍ പത്ത് വ്യാഴാഴ്ചയാണ് ദില്ലിയില്‍ വോട്ടെടുപ്പ്.

English summary
AAP's Ashutosh accuses Sibal of distributing money in Chandni Chowk
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X