കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൂലെടുക്കാന്‍ ഇനി യൂത്ത് ആദ്മിയും

Google Oneindia Malayalam News

ന്യൂഡല്‍ഹി : അഴിമതിക്കെതിരെ അതിശയിപ്പിക്കുന്ന അരങ്ങേറ്റവുമായി രംഗത്തെത്തി ഒടുവിലെപ്പോഴോ മലീമസമായിപ്പോയതാണ്‌ ആം ആദ്മി പാര്‍ട്ടി. ഭാരവാഹി ശല്യം, കമ്മിറ്റി ബാഹുല്യം, ചെറുപ്പക്കാരില്‍ സംശയം, ഫേസ്ബുക്ക് വിപ്ലവം തുടങ്ങി നിരവധി പ്രശ്‌നങ്ങളാല്‍ പാര്‍ട്ടി പൊടുന്നനെ പരാജയത്തിലേക്ക് കൂപ്പുകുത്തി. തിരിച്ചടികള്‍ വകവെക്കാതെ ഒരിടവേളയ്ക്കുശേഷം യുവജനവിഭാഗം രൂപീകരിക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടി. കഴിഞ്ഞ മാസം വനിതാവിഭാഗം രൂപീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ യുവജനവിഭാഗവുമായി ആം ആദ്മി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

യുവജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനുമാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലില്ലായ്മ, സ്ത്രീസുരക്ഷ, വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയായിരിക്കും പുതിയ ഘടകം പ്രവര്‍ത്തിക്കുക. ഭഗത്‌സിങ്ങിന്റെ 107ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സെപ്തംബര്‍ 27ന് നടക്കുന്ന ചടങ്ങില്‍ ആം ആദ്മി യുവജനവിഭാഗം നിലവില്‍ വരും. പ്രധാനമായും 35 വയസ്സില്‍ താഴെയുളള യുവതീയുവാക്കളെ യുവജനവിഭാഗത്തില്‍ ഉള്‍പ്പെടുത്താനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. യുവജനവിഭാഗത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് രക്തദാനക്യാമ്പുകള്‍ അടക്കമുളള വിവിധ പദ്ധതികള്‍ പാര്‍ട്ടി ആവിഷ്‌ക്കരിക്കുന്നുണ്ട്.

aap-logo

ഡല്‍ഹിയില്‍ ബൂത്ത് തലത്തില്‍ എ.എ.പിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനാണ് ഇതിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തല്‍. ജര്‍നെയില്‍ സിങ്, വിശ്വേശ്വര്‍ റായ് എന്നിവര്‍ക്കായിരിക്കും യുവജനവിഭാഗത്തിന്റെ ചുമതല.

English summary
In a bid to engage with the youth and mobilise their support for the party, the Aam Aadmi Party on Sunday announced the creation of its youth wing AAP Youth Wing. the youth wing will look to strengthen the organisation with workers at various levels.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X