കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ അച്ഛേ ദിന്‍ കഴിഞ്ഞു?

Google Oneindia Malayalam News

ദില്ലി: മൂന്ന് മാസങ്ങള്‍, മൂന്ന് ഉപതിരഞ്ഞെടുപ്പുകള്‍... ലോക്‌സഭ തിരഞ്ഞെടുപ്പിലെ മോദി മാജിക്കും അച്ഛേ ദിന്‍ ആനേവാലാ മുദ്രാവാക്യങ്ങളും ബി ജെ പിയെ തിരിഞ്ഞുകടിക്കുകയാണോ എന്ന് സംശയിച്ചാല്‍ തെറ്റ് പറയാനില്ല. ഒന്നാം മാസത്തില്‍ ഉത്തരാഖണ്ഡിലും രണ്ടാം മാസത്തില്‍ ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളിലും ഇപ്പോഴിതാ മൂന്ന് മാസത്തിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിലും ബി ജെ പിക്ക് നഷ്ടങ്ങളുടെ കഥ മാത്രമേ പറയാനുള്ളൂ.

71 സീറ്റുകളോടെ റെക്കോര്‍ഡ് വിജയം നേടിയ ഉത്തര്‍ പ്രദേശിലെ തോല്‍വിയാണ് ബി ജെ പിയെ ഏറ്റവും വേദനിപ്പിക്കുക. ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിയാണ് ബി ജെ പിക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കിയത്. ബി ജെ പിയുടെ വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് ജനങ്ങള്‍ അര്‍ഹിച്ച തിരിച്ചടി നല്‍കി എന്നാണ് മുഖ്യമന്ത്രി അഖിലേഷ് യാദവ് തിരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിച്ചത്.

narendramodi

അച്ഛേ ദിന്‍ ആനേവാലാ ഹേ എന്ന മുദ്രാവാക്യത്തെ പരിഹസിച്ചാണ് അഖിലേഷ് യാദവ് ബി ജെ പിയെ കളിയാക്കിയത്. നല്ല ദിനങ്ങള്‍ വന്നു, നല്ല ഫലങ്ങളും. എന്നാല്‍ അത് ബി ജെ പിക്ക് അല്ല. ബി ജെ പിയുടെ നല്ല ദിവസങ്ങള്‍ കഴിഞ്ഞു എന്നും അഖിലേഷ് യാദവ് പറഞ്ഞു. ജനങ്ങള്‍ വോട്ട് ചെയ്തത് വികസനത്തിനാണ്. വര്‍ഗീയ പ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞു.

ഉത്തര്‍ പ്രദേശില്‍ 11 ല്‍ രണ്ട് സീറ്റില്‍ മാത്രമാണ് ബി ജെ പി ജയിച്ചത്. എസ് പി 9 സീറ്റുകളില്‍ ജയിച്ചു. മയിന്‍പുരി ലോക്‌സഭ മണ്ഡലവും എസ് പി നിലനിര്‍ത്തി. മോദിയുടെ തട്ടകമായ ഗുജറാത്തില്‍ ആറ് സീറ്റുകളില്‍ ബി ജെ പി ജയിച്ചു. മൂന്നെണ്ണം കോണ്‍ഗ്രസ് ബി ജെ പിയില്‍ നിന്നും പിടിച്ചെടുത്തു. രാജസ്ഥാനില്‍ ഭരണകക്ഷിയായ ബി ജെ പിക്ക് നാലില്‍ ഒന്നില്‍ മാത്രമാണ് ജയിക്കാനായത്. പശ്ചിമ ബംഗാളിലെ അക്കൗണ്ട് തുറക്കല്‍ മാത്രമാണ് പാര്‍ട്ടിക്ക് എടുത്തുപറയാനുള്ള വക.

English summary
Uttar Pradesh Chief Minister Akhilesh Yadav on Tuesday mocked the Bharatiya Janata Party saying achche din for the saffron outfit is over.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X