കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടുവയെ വളര്‍ത്തണോ... ത്രിപുരയിലേക്ക് പോരൂ

  • By Soorya Chandran
Google Oneindia Malayalam News

അഗര്‍ത്തല: നിങ്ങള്‍ ഒരു മൃഗ സ്‌നേഹിയാണോ... വന്യ മൃഗങ്ങളോട് അതിയായ സ്‌നേഹവും വാത്സല്യവും ഒക്കെ തോന്നുന്നുണ്ടോ... വീട്ടില്‍ ഒരു കടുവക്കുഞ്ഞിനെയോ, മുതലയേയോ വളര്‍ത്തായാല്‍ കൊള്ളാം എന്ന് ആഗ്രഹിച്ചിട്ടുണ്ടോ...

ഉണ്ടെങ്കില്‍ അതൊന്നും ഒരു തെറ്റല്ല. വന്യമൃഗങ്ങളെ വളര്‍ത്താന്‍ പാടില്ല എന്ന നിയമം മാത്രമാണ് പ്രശ്‌നം. ഇനി ആര്‍ക്കെങ്കിലും ഒരു കടുവയേയോ മറ്റോ വളര്‍ത്തണം എന്ന് അത്രക്ക് ആശയുണ്ടെങ്കില്‍ നേരെ ത്രിപുരയിലേക്ക് ചെല്ലൂ...

Tiger

ത്രിപുരയിലെ സെപാഹിജല വന്യ ജീവി സങ്കേതവും മൃഗശാലയും ആണ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിക്കുന്നത്. പക്ഷേ കടുവയേയും പുലിയേയും ഒക്കെ വീട്ടില്‍ കൊണ്ടുപോയി വളര്‍ത്താം എന്നൊന്നും പ്രതീക്ഷിക്കരുത്.

ഒരു അനാഥാലയത്തില്‍ താമസിക്കുന്ന കുട്ടിയെ സ്‌പോണ്‍സര്‍ ചെയ്യുന്നതുപോലെ മൃഗശാലയിലെ മൃഗങ്ങളെ നിങ്ങള്‍ക്ക് സ്‌പോണ്‍സര്‍ ചെയ്യാമെന്ന് മാത്രം. ഇടക്കിടെ കാഴ്ച ബംഗ്ലാവിലെത്തി നിങ്ങളുടെ കടുവയേയോ മുതലയേയോ പുലിയേയോ ഒക്കെ കാണുകയും ആവാം.

വന്യ ജീവി സംരക്ഷണത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിക്കുന്നത്. മൃഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യുവരുടെ പേരും വിവരങ്ങളും ഒക്കെ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തു. ചെലവാക്കുന്ന പണത്തിന് നികുതി ഇളവും ലഭിക്കും.

അയ്യായിരത്തിനും മുപ്പതിനായിരത്തിനും ഇടയിലായിരിക്കും ചെലവ് വരിക. കാട്ടു പൂച്ച മുതല്‍ ബംഗാള്‍ കടവുവ വരെ മൃഗശാലയിലുള്ള ഏത് മൃഗത്തേയും ദത്തെടുക്കാം. വ്യക്തികള്‍ക്ക് മാത്രമല്ല സ്ഥാപനങ്ങള്‍ക്കും മൃഗങ്ങളെ ദത്തെടുക്കാം.

English summary
Adopt a crocodile or a tiger in Tripura zoo.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X