കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി പ്രസംഗം: ശശി തരൂരിന് പിന്നാലെ സിംഗ്‌വിയും വീണു!

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തിന് കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ ആരാധകര്‍. തിരുവനന്തപുരം എം പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന് പിന്നാലെ സീനിയര്‍ കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്‍് അംഗവുമായ അഭിഷേക് സിംഗ്‌വിയാണ് മോദിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രസംഗത്തോട് താന്‍ പൂര്‍ണമായും യോജിക്കുന്നു എന്നാണ് സിംഗ്‌വി പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളോട് ആരെങ്കിലും വിയോജിക്കും എന്ന് എനിക്ക് തോന്നുന്നില്ല. ഭീകരവാദത്തിന് വെവ്വേറെ സ്വഭാവങ്ങളും നിറങ്ങളും ഇല്ല. ഭീകരവാദം മാനവരാശിക്ക് ഭീഷണിയാണ് എന്നായിരുന്നു കഴിഞ്ഞ ദിവസം നരേന്ദ്ര മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞത്.

modi-us

നരേന്ദ്ര മോദി അമേരിക്കയില്‍ വ്യവസായ പ്രമുഖരെ കാണുന്നതിലും സിംഗ്‌വി സന്തോഷം അറിയിച്ചു. ഇത് ഭാവിയില്‍ രാജ്യത്തിന് ഉപകാരപ്രദമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 11 പ്രമുഖ അമേരിക്കന്‍ കമ്പനികളുടെ സി ഇ ഒമാരാണ് മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ഗൂഗിളിന്റെ ലാറി പേജ്, സിറ്റി ഗ്രൂപ്പിന്റെ മൈക്കല്‍ കോര്‍ബറ്റ് തുടങ്ങിയവര്‍ ഇതില്‍പ്പെടും.

നേരത്തെ, പ്രധാനമന്ത്രിയുടേത് ശക്തമായ പ്രസംഗം എന്ന് ട്വിറ്ററില്‍ എഴുതി ശശി തരൂരും മോദിയെ പ്രശംസിച്ചിരുന്നു. ഇതിന് മുമ്പും ശശി തരൂര്‍ നരേന്ദ്ര മോദിയെ പ്രശംസിച്ചിട്ടുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകരായിരുന്നു ശശി തരൂരും അഭിഷേക് സിംഗ്‌വിയും എന്നതാണ് ഇതിലെ രസകരമായ വസ്തുത.

English summary
Congress MP Abhishek Manu Singhvi said that he entirely agrees with Prime Minister Narendra Modi on terrorism in US.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X