കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിമുടി മാറ്റവുമായി എയര്‍ ഇന്ത്യ പരിഷ്‌കരണം

  • By Gokul
Google Oneindia Malayalam News

ദില്ലി: മോശം സര്‍വീസിന്റെയും ഉത്തരവാദിത്വമില്ലായ്മയുടെയും പേരില്‍ പരാതിയുയരുന്ന എയര്‍ ഇന്ത്യ അടിമുടി പരിഷ്‌കരണത്തിന് തയ്യാറെടുക്കുകയാണ്. യാത്രക്കാരുടെ പരാതിക്കൊപ്പം നഷ്ടക്കണക്കും വര്‍ദ്ധിച്ചുവരികയായിരുന്നു. ഇതോടെയാണ് സ്റ്റാര്‍ അലയന്‍സ് അംഗത്വമെടുത്ത് എയര്‍ ഇന്ത്യ പരിഷ്‌കരണം നടപ്പിലാക്കുന്നത്.

മികച്ച ഗ്ലാസുകള്‍ ഉപയോഗിക്കുക, കാബിന്‍ ക്രൂ മാരുടെ ഡ്രസ് കോഡ് പരിഷ്‌കരിക്കുക. ഇന്റീരിയര്‍ ഡിസൈനിംഗില്‍ മാറ്റം വരുത്തുക തുടങ്ങിയവയെല്ലാം പുതിയ പരിഷ്‌കരണത്തില്‍ ഉള്‍പ്പെടും. പരിഷ്‌കരണം പൂര്‍ത്തിയാകുന്നതോടെ ലോകത്തെ ഏതൊരു വമ്പന്‍ വിമാനക്കമ്പനിയോടും കിടപിടിക്കുന്നതാകും എയര്‍ ഇന്ത്യയും എന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.

air-india-flight

നിലവില്‍ 450 മില്ലി ലിറ്റര്‍ എന്ന വലിയ അളവിലാണ് എയര്‍ ഇന്ത്യ ബിസിനസ് ക്ലാസിലും ഒന്നാം ക്ലാസിലും വൈന്‍ നല്‍കുന്നത്. ലുഫ്താന, സ്വിസ് എയര്‍, സിങ്കപൂര്‍ എയര്‍ലൈന്‍സ് എന്നിവര്‍ 150 മില്ലി മാത്രമാണ് നല്‍കുന്നത്. എന്നാല്‍ മറ്റു വിമാനക്കമ്പനികള്‍ മികച്ച വൈന്‍ കപ്പുകളില്‍ വൈന്‍ നല്‍കുമ്പോള്‍ എയര്‍ ഇന്ത്യ നല്‍കുന്നതാകട്ടെ പ്ലാസ്റ്റിക് കപ്പിലും.

സ്റ്റാര്‍ അലയന്‍സില്‍ അംഗമായതോടെ ഇവയെല്ലാം പരിഷ്‌കരിക്കപ്പെടും. വീഞ്ഞിന്റെ അളവു കുറഞ്ഞാലും ഗ്ലാസിന്റെ കാര്യത്തില്‍ വിട്ടുവിഴ്ച വരുത്തില്ല. ഇരിപ്പിടങ്ങളിലെ തുണികളും ഇന്റീരിയര്‍ ഡിസൈനിംഗും മാറ്റും. ആകര്‍ഷകമായ ഡ്രെസ് കോഡ് കൂടി ആകുന്നതോടെ എയര്‍ ഇന്ത്യ ഏതു യാത്രക്കാരനെയും ആകര്‍ഷിക്കുന്ന വിമാനമായിത്തീരുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

English summary
Star Alliance membership Air India goes in for an image makeover
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X