കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയം: മകളെയും കാമുകനെയും പരസ്യമായി കൊന്നു

  • By Aswathi
Google Oneindia Malayalam News

Crime
രോഹതക്: ദുരഭിമാനക്കൊലയ്ക്ക് കുപ്രസിദ്ധിനേടിയ ഹരിയാനയില്‍ ഒടുവിലത്തെ ഇരയായത് 20ഉം 23ഉം വയസ്സുള്ള കമിതാക്കള്‍. ഒളിച്ചോടിയ മകളെയും കാമുകനെയും രക്ഷിതാക്കള്‍ പരസ്യമായി മര്‍ദ്ദിച്ച് കൊന്നു. ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയുടെ നാട്ടിലാണ് സംഭവം.

സ്‌കൂള്‍ വിദ്യാഭ്യാസകാലം മുതല്‍ ഒന്നായി പഠിച്ചവരായിരുന്നു കൊല്ലപ്പെട്ട നിധി ബാരക്കും ധര്‍മേന്ദ്ര ബാരക്കും. ഫൈനല്‍ ആര്‍ട്‌സ് വിദ്യാര്‍ത്ഥിയായ നിധിയുമായി ധര്‍മേന്ദ്രന്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദില്ലിയിലേക്ക് ഒളിച്ചോടിയത്. തുടര്‍ന്ന് വിവാഹം കഴിച്ചെന്ന വാര്‍ത്തയും നാട്ടിലറിയിച്ചു. ഇതോടെ ഉപദ്രവിക്കില്ലെന്നും എല്ലാവരുടെയും സമ്മതത്തോടെ വിവാഹം ചെയ്ത് നല്‍കാമെന്നും പറഞ്ഞ് നിധിയുടെ വീട്ടുകാര്‍ ഇരുവരെയും നാട്ടിലെത്തിച്ചു.

ബുധനാഴ്ച നാട്ടില്‍ തിരിച്ചെത്തിയ കമിതാക്കളെ നാട്ടുകാര്‍ നോക്കി നില്‍ക്കെ ക്രൂരമായി മര്‍ദ്ദിച്ചു കൊല്ലുകയായിരുന്നു. കഴുത്തറക്കപ്പെട്ട നിലയിലാണ് ധര്‍മേന്ദ്രന്റെ മൃതദേഹം കണ്ടെടുത്തത്. കൊലയ്ക്ക് ശേഷം മൃതദേഹം ഇയാളുടെ വീട്ടിലേക്ക് വിലിച്ചെറിയുകയായിരുന്നത്രെ.

സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛനെയും അമ്മയെയും അടക്കം നാലു പേരെ പൊലീസ അറസ്റ്റ് ചെയ്തു. നിധിയുടെ മൃതദേഹം സംസ്‌കരിക്കുന്നിതിനിടെയായിരുന്നു അറസ്റ്റ്. പെണ്‍കുട്ടിയുടെ പാതി കത്തിക്കരിഞ്ഞ ശരീരവും പൊലീസ് കണ്ടെടുത്തു

English summary
In a suspected case of honour killing, a couple have allegedly been lynched in Haryana on Wednesday. This came after they left their village to reportedly get married.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X