കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടര്‍മാരെ മറക്കരുതെന്ന് എംപിമാരോട് അമിത് ഷാ

Google Oneindia Malayalam News

ദില്ലി: വോട്ട് തന്ന് ജയിപ്പിച്ച ജനങ്ങളെ മറന്നുള്ള ഒരു കളിയും പാടില്ലെന്ന് ബി ജെ പി എം പിമാരോട് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ താക്കീത്. വോട്ടര്‍മാരുമായി എപ്പോളും ബന്ധപ്പെട്ടുകൊണ്ടേയിരിക്കണം. പല സംസ്ഥാനങ്ങളിലും നിയമസഭ തിരഞ്ഞെടുപ്പ് വരാന്‍ പോകുകയാണ്. ജയിച്ചുകഴിഞ്ഞാല്‍ പിന്നെ മണ്ഡലത്തില്‍ തിരിഞ്ഞുനോക്കുന്നില്ല എന്ന പരാതി ഉയരാതെ നോക്കണം - പാര്‍ട്ടി അധ്യക്ഷസ്ഥാനത്തെത്തിയ ശേഷം ആദ്യമായി എം പിമാരെ അഭിസംബോധന ചെയ്യുകയായിരുന്നു ഷാ.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ അധ്യക്ഷനായിരുന്നു. പുതിയ പാര്‍ട്ടി പ്രസിഡണ്ടിനെ മോദി എം പിമാര്‍ക്ക് പരിചയപ്പെടുത്തി. പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും സ്വന്തം മണ്ഡലത്തിലും വോട്ടര്‍മാരുടെ ഇടയിലും ഇടപെടണം എന്ന് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോളിസിയും. മോദിയുടെ വലം കൈയ്യായ അമിത് ഷാ രാജ്‌നാഥ് സിംഗിന് പിന്‍ഗാമിയായാണ് ബി ജെ പി അധ്യക് പദവിയിലെത്തിയത്.

amit-shah-1

ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് കോണ്‍ഗ്രസ് അല്ലാത്ത ഒരു പാര്‍ട്ടിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടുന്നത്. വരാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പുകളും പാര്‍ട്ടി ഗൗരവത്തോടെ കാണണം. ലോക്‌സഭ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭകളിലേക്കും പാര്‍ട്ടി ജയിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം എന്നും അമിത് ഷാ പാര്‍ട്ടിയുടെ എം പിമാരോട് ആവശ്യപ്പെട്ടു.

പാര്‍ട്ടിയിലെ എം പിമാര്‍ തങ്ങളുടെ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കണം എന്നും അമിത് ഷാ പറഞ്ഞു. ജനങ്ങള്‍ തങ്ങളില്‍ ഏല്‍പ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്തമാണ്. നേരത്തെ ബി ജെ പി എം പിയായ ഹേമമാലിനി മണ്ഡലത്തില്‍ വരുന്നില്ല എന്ന് മധുരയിലെ ജനങ്ങള്‍ പരാതിപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പില്‍ ജയിച്ചുകഴിഞ്ഞാല്‍ പിന്നെ നേതാക്കള്‍ തങ്ങളെ അവഗണിക്കുന്നതായും ജനങ്ങള്‍ക്ക് പരാതിയുണ്ട്.

English summary
BJP President Amit Shah today warned party MPs against any disconnect with voters and asked them to remain connected ahead of the forthcoming Assembly elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X