കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിക്രമിച്ചു കടക്കുന്നവരെ കൊന്നുകള: നേതാവിന്റെ ആഹ്വാനം

  • By Aswathi
Google Oneindia Malayalam News

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ വാക്കുകള്‍ക്ക് മൂര്‍ച്ച കൂടുന്നു. പീഡനവുമായി ബന്ധപ്പെട്ട് തപസ് പാല്‍ നടത്തിയ വിവാദ പരമാര്‍ശത്തിന് ശേഷം ഇതാ മറ്റൊരു മുതിര്‍ന്ന നേതാവ് കൂടെ. അതിക്രമിച്ച് വീട്ടില്‍ കയറുന്നവരെ കൊന്നുകളയണമെന്ന്.

മുതിര്‍ന്ന നേതാവ് അരൂപ് ചക്രവര്‍ത്തിയാണ് വീട്ടില്‍ അതിക്രമിച്ചു കയറുന്നവരെ കൊന്നുകളയാന്‍ അണികള്‍ക്ക് ആഹ്വാനം നല്‍കിയത്. മോനിഹാധിനി ഗ്രാമത്തില്‍ ജൂണ്‍ 28ന് തൃണമൂല്‍ കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ സംഘര്‍ഷം നടന്ന പ്രദേശത്താണ് നേതാവിന്റെ ആഹ്വാനം.

aroop-chakravarthi

എന്റെ വീട്ടില്‍ അതിക്രമിച്ചു കയറുന്ന എതിര്‍പാര്‍ട്ടികളെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ അരൂപ് അണികളോടും അങ്ങനെ ചെയ്യാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു. എതിര്‍പ്പാര്‍ട്ടികളെ അത്തരത്തില്‍ കൊല്ലുന്നവര്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുമെന്നും അരൂപ് ചക്രവര്‍ത്തി ഉറപ്പു നല്‍കി.

സി പി എം വനിതകളെ മാനഭംഗപ്പെടുത്തുമെന്നും കൊല്ലുമെന്നും പറഞ്ഞ തപസ് പാല്‍ മാപ്പു പറഞ്ഞ് തലയൂരാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റൊരു നേതാവ് സമാനമായ ആഹ്വാനവുമായി രംഗത്ത് വന്നിരിക്കുന്നത്. നേതാക്കളുടെ പരമാര്‍ശം മമ്ത ബാനര്‍ജിയുടെ പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ്.

English summary
As a storm rages over Trinamool Congress MP Tapas Pal's shocking comment on rape, another leader from Mamata Banerjee's party has been caught on camera asking workers to kill intruders in their homes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X