കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇളയ ദളപതി വിജയ് മോദിയെ കണ്ടു

  • By Soorya Chandran
Google Oneindia Malayalam News

ചെന്നൈ: സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന് പുറമേ തമിഴകത്തെ മറ്റ1ാെരു സൂപ്പര്‍ താരം കൂടി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇളയ ദളപതി വിജയ് ആണ് മോദിയെ കണ്ടത്. തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയൊരു ധ്രുവീകരണത്തിനുള്ള സാധ്യത തെളിയുന്നതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

ഏപ്രില്‍ 16 ന് ചെന്നൈയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു വിജയ് - മോദി കൂടിക്കാഴ്ച. വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിലേക്ക് വിജയ് എത്തുകയായിരുന്നു. സേലത്ത് നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം മോദി ചെന്നൈയില്‍ തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളൂ.

Vijay and Modi

മോദി തന്നെ കാണാന്‍ ക്ഷണിച്ചതിലുള്ള സന്തോഷം വിജയ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വെളിപ്പെടുത്തി. ഞായറാഴ്ചയായിരുന്നു ആദ്യം കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഷൂട്ടിങിന്റെ തിരക്കുമായി വിജയ് ആന്ധ്രപ്രദേശിലായിരുന്നതിനാല്‍ അന്ന് കൂടിക്കാഴ്ച നടന്നില്ല.

എന്നാല്‍ നരേന്ദ്ര മോദിയുമായുള്ള തന്റെ കൂടിക്കാഴ്ചക്ക് ഒരു രാഷ്ട്രീയ ബന്ധവും ഇല്ലെന്നാണ് വിജയ് നല്‍കുന്ന സൂചന. രണ്ടുപേരും എന്തൊക്കെ കാര്യങ്ങളാണ് സംസാരിച്ചതെന്നും വ്യക്തമല്ല.

എന്തായാലും വിജയ്, മോദിയെ കാണാനെത്തിയത് തമിഴ്‌നാട്ടില്‍ ബിജെപിക്ക് നല്ല ഊര്‍ജ്ജമാകും എന്ന് ഉറപ്പാണ്. യുവാക്കളുടേയും സ്ത്രീകളുടേയും ഹരമായ വിജയ് തമിഴകത്ത് ഏറെ സ്വാധീനമുള്ള വ്യക്തിയാണ്. സിനിമ താരങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുള്ള തമിഴ്‌നാട്ടില്‍ വിജയുടെ സാന്നിധ്യം വോട്ടായി മാറുമെന്ന് പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.

English summary
Close on the heels of the meeting between Tamil superstar Rajnikanth and Narendra Modi recently in Chennai, another leading film star Vijay met the BJP prime ministerial candidate in this city on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X