കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സൈനികന്‍റെ മൃതദേഹം കിട്ടി

  • By Meera Balan
Google Oneindia Malayalam News

ദില്ലി: പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പി സിയാച്ചിനില്‍ വച്ച് കാണാതായ സൈനികന്റെ മൃതഹേം കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശിയായ ഗായ പ്രസാദിന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഇദ്ദേഹത്തെ കാണാതായതിനെത്തുടര്‍ന്ന് ഏറെനാള്‍ തിരച്ചില്‍ നടത്തിയിരുന്നു.

ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന സൈനികന്റെ കുടുംബം വര്‍ഷങ്ങളായി അദ്ദേഹം തിരിച്ച് വരുന്നത് കാത്തിരിയ്ക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ മേന്‍പൂരി ജില്ലയിലെ കുരരിയയിലുള്ള സൈനികന്റെ വീട്ടിലേയ്ക്ക് മൃതദേഹം കൊണ്ട് പോയി.

Soldier

1996 ലാണ് 15 രജപുട്ട് ബറ്റാലിയനിലെ സൈനികനെ മഞ്ഞിടിച്ചിലിനെത്തുടര്‍ന്ന് കാണാതായത്. കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് സൈനികന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിയ്ക്കുകയും പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌ക്കരിയ്ക്കുകയുമായിരുന്നു.

ഖണ്ഡ ഡ്രോപ് സോണില്‍ വളരെ ആഴത്തിലേയ്ക്ക് താഴ്ന്ന പോയതിനാലാണ് സൈനികന്റെ മൃതദേഹം ഇത്രയും നാള്‍ ലഭിയ്ക്കാതിരുന്നതെന്ന് ഒരു സൈനീക ഉദ്യോഗസ്ഥന്‍ പറഞ്ഞു. സൈനികന്റെ കുടുംബത്തിന് എല്ലാ ആനുകൂല്യങ്ങളും നിയമപ്രകാരം ലഭ്യമാക്കുമെന്നും സൈനിക വക്താവ് അറിയിച്ചു.

English summary
Army man who passed away 18 years ago in Siachen, will be cremated now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X