കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20 ദിവസം യുദ്ധംചെയ്യാനുള്ള ആയുധങ്ങള്‍ ഇന്ത്യക്കില്ല?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: അതിര്‍ത്തിയില്‍ യുദ്ധസമാനമായ അന്തരീക്ഷം നിലനില്‍ക്കുമ്പോള്‍ ഇന്ത്യ കടുത്ത ആയുധ പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. ശക്തമായ യുദ്ധം തുടങ്ങിയാല്‍ 20 ദിവസത്തിലധികം പിടിച്ചുനില്‍ക്കാന്‍ ഇന്ത്യക്ക് കഴിയില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ ആയുധക്ഷാമം എന്നൊരു പ്രശ്‌നം ഇന്ത്യക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ആറ് മാസം മുമ്പായിരുന്നു ഇന്ത്യന്‍ സൈന്യത്തിന് ആവശ്യത്തിന് ആയുധങ്ങളില്ലെന്ന വാര്‍ത്ത ആദ്യം പുറത്ത് വന്നത്.

Military

ആള്‍ബലം കൊണ്ട് ശക്തമാണ് ഇന്ത്യന്‍ സൈന്യം. 11.8 ലക്ഷം സൈനികരുണ്ട് രാജ്യം കാക്കാന്‍. എന്നാല്‍ ആവശ്യത്തിന് ആയുധങ്ങളില്ലാതെ വന്നാല്‍ ഇവര്‍ എന്ത് ചെയ്യുമെന്നതാണ് ചോദ്യം. പാകിസ്താനിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ അവര്‍ ഏത് നിമിഷവും യുദ്ധത്തിലേക്ക് തിരിഞ്ഞേക്കും എന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്.

ടാങ്കുകള്‍, വ്യോമ പ്രതിരോധ ആയുധങ്ങള്‍, ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകള്‍, മെഷീന്‍ ഗണ്‍ മാഗസിനുകള്‍, ഗ്രനേഡുകള്‍ തുടങ്ങിയവ ആവശ്യത്തിനില്ലെന്നാണ് സോഴ്‌സുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ പലതും ഒരാഴ്ചത്തെ യുദ്ധത്തിന് പോലും തികയില്ലത്രെ.

അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ബിഎസ്എഫിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഏത് പ്രസിസന്ധിയും നേരിടാന്‍ ഇന്ത്യ സുസജ്ജമാണെന്നാണ് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചിട്ടുള്ളത്.

English summary
India did not have enough ammunition to undertake a full-blown war with "intense fighting" for even 20 days- Times of India Report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X