കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ടൈം' വോട്ടെടുപ്പില്‍ മോദിയെ മറികടന്ന് കെജ്രിവാള്‍

  • By Aswathi
Google Oneindia Malayalam News

ദില്ലി: ജനങ്ങളെ സ്വാധീനിച്ച ലോകത്തിലെ നൂറു പേരില്‍, ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദിയെ തോല്‍പിച്ച് ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ മുന്നില്‍.

വായനക്കാരുടെ അഭിപ്രായം തേടി ടൈം മാഗസില്‍ നടത്തിയ വോട്ടെടുപ്പിലാണ് മോദിയെ പിന്തള്ളി കെജ്രിവാള്‍ മുന്നിലെത്തിയിരിക്കുന്നത്. 261,114 വോട്ടു നേടി കെജ്രിവാള്‍ മുന്നിലെത്തിയപ്പോള്‍ 166,260 വോട്ടു മാത്രമാണ് മോദിയ്ക്ക് ലഭിച്ചത്.

kejriwal-modi

അമേരിക്കന്‍ ഗായകരായ കാറ്റി പെറി, ജസ്റ്റിന്‍ ബീബര്‍ തുടങ്ങിയ പ്രമുഖരെയെല്ലാം തോല്‍പിച്ചാണ് കെജ്രിവാള്‍ പട്ടികയില്‍ ഒന്നാമതെത്തിയത്. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. നാല്‍പത്തിമൂന്നാം സ്ഥാനത്താണ് അദ്ദേഹമിരിക്കുന്നത്.

ലോകത്തെ സ്വാധീനിച്ച നൂറുപേരുടെ പട്ടിക ഓരോവര്‍ഷവും ടൈം മാഗസിന്‍ പുറത്തിറക്കാറുണ്ട്. പലപ്പോഴും സിനിമാ-കായിക മേഖലയിലുള്ള പ്രമുഖരാണ് മുന്‍ നിരയില്‍ സ്ഥാനം പിടിക്കാറുള്ളത്. തിരഞ്ഞെടുപ്പ് ചൂടുപിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ ഫലം കെജ്രിവാളിന് ഒരു ആത്മ വിശ്വാസമായിരിക്കും.

കഴിഞ്ഞ ദിവസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെടുന്ന രാഷ്ട്രീയ നേതാവ് നരേന്ദ്ര മോദിയാണെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ സ്വാധീനം മോദിക്കാണെങ്കിലും അന്താരാഷ്ട്ര തലത്തില്‍ കെജ്രിവാള്‍ തന്നെയാണ് നേതാവെന്നാണോ ഇതിന്റെ അര്‍ത്ഥം...??

English summary
Aam Aadmi Party founder Arvind Kejriwal has won the TIME magazine's readers poll of 100 Most Influential People in the world with the highest percentage of 'yes' votes. BJP's prime ministerial candidate Narendra Modi is second.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X