കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരവിന്ദ് കെജ്രിവാള്‍ തീഹാര്‍ ജയിലില്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ബിജെപി നേതാവ് നിതിന്‍ ഗഡ്കരി നല്‍കിയ മാനനഷ്ട കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ തീഹാര്‍ ജയിലില്‍. ജാമ്യത്തുക കെട്ടിവക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കോടതി കെജ്രിവാളിനെ ജയിലില്‍ അടച്ചത്.

രാജ്യത്ത് ഏറ്റവും വലിയ അഴിമതികള്‍ നടത്തിയ രാഷ്ട്രീയ നേതാക്കളുടെ പട്ടിക പുറത്തിറക്കിയതുമായി ബന്ധപ്പെട്ടാണ് നിതിന്‍ ഗഡ്കരി കേസ് കൊടുത്തത്. ആം ആദ്മി പ്രസിദ്ധീകരിച്ച പട്ടികയില്‍ ഗഡ്കരിയുടെ പേരും ഉണ്ടായിരുന്നു.

Arvind Kejriwal

10,000 രൂപ ജാമ്യത്തുക കെട്ടിവക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. രണ്ട് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. മെയ് 23 ന് വീണ്ടും കോടതിയില്‍ ഹാജരാക്കും.

ഇതൊരു രാഷ്ട്രീയ കേസ് ആണെന്നാണ് കെജ്രിവാളിന്റെ അഭിപ്രായം. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. അതുകൊണ്ട് ജാമ്യമെടുക്കുന്നില്ല. താന്‍ ഒരു ആം ആദ്മിയാണ്. അഴിമതിക്കെതിരെ പോരാടുന്ന് ആളാണെന്നും കെജ്രിവാള്‍ കോടതിയെ അറിയിച്ചു. കോടതി ആവശ്യപ്പെടുന്ന ഏത് സമയത്തും ഹാജരാകാന്‍ തയ്യാറാണെന്നും കെജ്രിവാള്‍ അറിയിച്ചു.

ഇതിന് മുമ്പ് മറ്റൊരു മാനനഷ്ടക്കേസില്‍ കോടതി ആവശ്യപ്പെടുമ്പോള്‍ ഹാജരാകാമെന്ന വ്യവസ്ഥയില്‍ കെജ്രിവാളിന് ജാമ്യം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാര്‍ കെജ്രിവാളിന് നിയമത്തില്‍ നിന്ന് ഒളിച്ചോടാന്‍ കഴിയില്ലെന്നായിരുന്നു ജഡ്ജിയുടെ മറുപടി.

ജാമ്യ വ്യസ്ഥകള്‍ ലംഘിക്കാനാവില്ലെന്ന് കോടതി ഉറപ്പിച്ച് പറഞ്ഞു. താങ്കള്‍ ആം ആദ്മി പാര്‍ട്ടിയുടെ നേതാവല്ലേ. ഒരു സാധാരണക്കാരനെ പോലെ പെരുമാറാന്‍ താങ്കളോട് അഭ്യര്‍ത്ഥിക്കുന്നു എന്ന് വരെ ജഡ്ജി പറഞ്ഞ് നോക്കി. പക്ഷേ കെജ്രിവാള്‍ കേട്ടില്ല. ഇതോടെയാണ് ജയിലിലച്ചത്. മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഗോമതി മനോച്ചയാണ് കെജ്രിവാളിനെ ജയിലിലേക്കയച്ചത്.

English summary
Arvind Kejriwal sent to judicial custody in Gadkari defamation case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X