കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലപാടിലുറച്ച് കെജ്രിവാള്‍, രാജി ഉടനുണ്ടാകുമോ?

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ജനലോക്പാല്‍ ബില്‍ ഇന്ന് (2014 ഫെബ്രുവരി 14) നിയമ സഭയില്‍ അവതരിപ്പിയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജി വയ്ക്കുമെന്ന നിലപാടില്‍ ഉറച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. വെള്ളിയാഴ്ച ബില്‍ സഭയില്‍ അവതരിപ്പിയ്ക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ഉറപ്പില്ല. ഇക്കാര്യത്തില്‍ ആംആദ്മിയും ലെഫ്. ഗവര്‍ണറും തമ്മിലുള്ള പോര് തുടരുകയാണ്.

ബില്‍ സഭയില്‍ അവതരിപ്പിയ്ക്കാന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ലെഫ്. ഗവര്‍ണര്‍ നജീബ് ജങ് സ്പീക്കര്‍ക്ക് കത്ത് നല്‍കി. ബില്ലിന്റെ കാര്യത്തില്‍ ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറല്ലെന്നും രാജി വയ്ക്കുമെന്നും കെജ്രിവാള്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

kejriwal

ഭരണഘടനയെ താന്‍ മാനിയ്ക്കുന്നുവെന്നും. ഭരണഘടനയെ തൊട്ട് സത്യവാചകങ്ങള്‍ ചൊല്ലിയാണ് താന്‍ മുഖ്യമന്ത്രിയായതെന്നും അല്ലാതെ ആഭ്യന്തര വകുപ്പിനെ അല്ലെന്നും കെജ്രിവാള്‍ പറഞ്ഞു. ബില്‍ പാസക്കാന്‍ കഴിഞ്ഞ ദിവസം വിളിച്ച് ചേര്‍ത്ത സഭ ബഹളത്തില്‍ മുങ്ങുകയും നിയം പാസാക്കാന്‍ സര്‍ക്കാരിന് കഴിയാതെ വരികയും ചെയ്തു.

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളെക്കാള്‍ മുകളില്ലെന്നും കോണ്‍ഗ്രസും ബിജെപിയും ബില്ലിനെ എതിര്‍ക്കുന്നത് തങ്ങളുടെ പല പ്രമുഖ നേതാക്കളും കുടുങ്ങുമെന്നതിനാലാണെന്നും കെജ്രിവാള്‍ പറഞ്ഞു. കെജ്രിവാള്‍ രാജി ഭീഷണി മുഴക്കിയതോടെ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്.

English summary
Arvind Kejriwal threatens to quit if opposition stalls Jan Lokpal Bill today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X