കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

200 രൂപ ആവശ്യപ്പെട്ടു എടിഎം നല്‍കിയത് 1.5 ലക്ഷം

  • By Meera Balan
Google Oneindia Malayalam News

ഹൈദരാബാദ്: ഈ എടിഎമ്മുകള്‍ക്കിതെന്ത് പറ്റി 100 ചോദിച്ചാല്‍ ആയിരം കൊടുക്കും 300 ചോദിച്ചാല്‍ മൂവായിരം കൊടുക്കും. ഇപ്പോഴിതാ ഹൈദരാബാദില്‍ എടിഎമ്മില്‍ മൂന്ന് യുവാക്കള്‍ക്ക് എടിഎം നല്‍കിയത് നോട്ടുകളുടെ പെരുമഴ. 200 രൂപയ്ക്ക് വേണ്ടിയാണ് സംഘത്തിലൊരു യുവാവ് ആവശ്യപ്പെട്ടത്. എന്നാല്‍ എടിഎം അറിഞ്ഞ് നല്‍കിയതാവട്ടെ 1.5 ലക്ഷം രൂപയം. എടിഎം കൗണ്ടറിനുള്ളില്‍ പണം കുമിഞ്ഞ് കൂടുകയായിരുന്നു. എന്തായാലും പണം കണ്ടപാടെ അത് സ്വന്തമാക്കാതെ പൊലീസിനെ അറിയിക്കുകയായിരുന്നു ചെറുപ്പക്കാര്‍.

വെള്ളിയാഴ്ച രാത്രിയാണ് എസ് ആര്‍ നഗറിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദിന്റെ എടിഎമ്മില്‍ നിന്ന് 200 രൂപ എടുക്കാന്‍ ശ്രമിച്ച യുവാക്കള്‍ക്ക് 1.5 ലക്ഷം രൂപ ലഭിച്ചത്. ഷെയ്ഖ് ലത്തീഫ്, പ്രസാദ്, ഹരി എന്നിവരാണ് പണമെടുക്കാന്‍ എടിഎമ്മില്‍ എത്തിയത്. ലത്തീഫ് എടിഎം മെഷീനില്‍ കാര്‍ഡ് ഇട്ടശേഷം 200 രൂപ പിന്‍വലിച്ചു. എന്നാല്‍ 200 പകരം എടിഎം നല്‍കിയതാവട്ടെ 1.5 ലക്ഷം രൂപയും.

Indian Rupee

പണം മുഴുവന്‍ കൗണ്ടറിനുള്ളില്‍ നിറയുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു. പൊലീസ് സംഭവസ്ഥലത്തെത്തി. എടിഎം മെഷീനുള്ളില്‍ 24 ലക്ഷം രൂപയുണ്ടായിരുന്നെന്ന് കണ്ടെത്തി. സെക്യൂരിറ്റി ജീവനക്കാര്‍ എടിഎമ്മില്‍ ഉണ്ടായിരുന്നില്ല.

English summary
ATM machine gave Rs 1.5 Lakh instead of RS 200 in Hyderabad . In a strange incident in Hyderabad, the cash door of a State Bank of Hyderabad ATM was found open due to technical problem.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X