കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയായാല്‍ മോദിക്ക് വിസ നല്‍കും;യുഎസ്

  • By Meera Balan
Google Oneindia Malayalam News

വാഷിംഗ്ടണ്‍: നരേന്ദ്രമോദി ഇന്ത്യന്‍ പ്രധാനമന്ത്രി ആയാല്‍ അദ്ദേഹത്തിന് വീസ അനുമദിയ്ക്കുമെന്ന് അമേരിയ്ക്ക. യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വ്വീസ് (സിആര്‍എസ്) പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. എന്നാല്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം കണ്ട ശേഷമേ ഇക്കാര്യത്തില്‍ മറുപടി പറയാനാകൂ എന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മേരി ഹാര്‍ഫ്.

ഇന്ത്യയില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം എന്താകുമെന്ന് അറിയട്ടെയെന്നും ഇന്ത്യയുമായി തങ്ങള്‍ക്ക് വളരെ അടുത്ത് ബന്ധമാണുള്ളതെന്നും മേരി ഹാര്‍ഫ് പറഞ്ഞു. ഏഴ് പേജുകളുള്ള സിആര്‍എസ് റിപ്പോര്‍ട്ട് യുഎസ് കോണ്‍ഗ്രസിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു.

Narendra Modi

മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായാല്‍ വിലക്ക് മാറ്റി വിസ അനുവദിയക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. 2005 ലാണ് മോദിയുടെ വിസയ്ക്ക് അമേരിയ്ക്ക വിലക്ക് ഏര്‍പ്പെടുത്തിയത്. 2002 ലെ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിലാണ് മോദിയ്ക്ക് വിസ നിഷേധിച്ചത്.

മോദിയ്ക്ക് വിസ അനുവദിയ്ക്കുന്നതുമായി ബന്ധപ്പെട്ട് യുഎസ് കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഭിന്നാഭിപ്രായമായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് വിസ അനുവദിയ്ക്കുന്നത് സംബന്ധിച്ച് പഠിയ്ക്കാന്‍ സിആര്‍എസിന ചെുമതലപ്പെടുത്തിയത്.

English summary
Automatic US visa for new Indian leader: US state department on whether Narendra Modi entitled to US visa if he becomes PM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X