കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യനിരോധനം ; കര്‍ണാടകത്തിന് കൊയ്ത്ത്

Google Oneindia Malayalam News

ബാഗ്ലൂര്‍ : കേരളത്തിലെ പുതിയ മദ്യനയത്തെത്തുടര്‍ന്ന് അയല്‍സംസ്ഥാനമായ കര്‍ണാടകത്തില്‍ മദ്യവില്പന കൊഴുക്കുന്നു. അതിര്‍ത്തി ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് മദ്യവില്പന കൂടുതലായി നടക്കുന്നതായാണ് വിലയിരുത്തല്‍.

മംഗലാപുരത്തിന് സമീപമുളള തല്പാടി, സുള്ള്യ, പുട്ടൂര്‍, മടിക്കേരിയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് മദ്യവില്പന കൂടുതലായി നടക്കുന്നത്. കേരളത്തില്‍ നിന്നുളളവര്‍ ആഴ്ചയുടെ അവസാനദിനങ്ങളില്‍ ഇങ്ങോട്ടേക്ക് കൂടുതലായി എത്തുന്നുണ്ട്.

liquor

സമ്പൂര്‍ണ മദ്യനിരോധനം തുടരുകയാണെങ്കില്‍ കേരളത്തിലേക്കുളള അനധികൃത മദ്യക്കടത്ത് തുടരാനുളള സാധ്യതയും കൂടുതലാണ്. പണം മാത്രം ലക്ഷ്യംവച്ച് കൂടുതല്‍ പേര്‍ ഈ മേഖലയിലേക്ക് കടന്നുവന്നേക്കാം. അതിര്‍ത്തിപ്രദേശങ്ങളില്‍ കൂടുതല്‍ ഹോട്ടലുകളും ലോഡ്ജുകളും തുറക്കാനായി വന്‍കിട ബിസിനസുകാരും രംഗത്തെത്തും. നഗരത്തിലെ മദ്യവില്പനശാലകള്‍ അതിര്‍ത്തിയില്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കാനും സാധ്യതയുണ്ട്.

'' കര്‍ണാടകത്തില്‍ മദ്യത്തിന് എക്‌സൈസ് ഡ്യൂട്ടി കൂടുതലായതിനാല്‍ വിലയും അതിനനുസരിച്ച് കൂടുതലായിരിക്കും. കേരളത്തിലെ ബീവറേജസ് ഔട്ട്‌ലറ്റുകളില്‍ നല്‍കുന്നതിനെക്കാള്‍ കൂടുതല്‍ തുക നല്‍കിയാല്‍ മാത്രമെ അതിര്‍ത്തിയില്‍ മദ്യം ലഭിക്കൂ''.- മംഗലാപുരത്തെ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജോര്‍ജ് പിന്റോ പറയുന്നു.

ഒമ്പത് ലിറ്ററിന്റെ 2.25 ലക്ഷം കുപ്പി മദ്യമാണ് ദക്ഷിണ കര്‍ണാടക പോലുളള സ്ഥലങ്ങളില്‍ പ്രതിമാസം ചിലവാകുന്നത്. കേരളത്തില്‍ ബാറുകള്‍ പൂര്‍ണമായും നിരോധിച്ചാല്‍ അതിര്‍ത്തിപ്രദേശങ്ങളിലെ മദ്യവില്പന 25-30 ശതമാനം വരെ കൂടാനിടയുണ്ടെന്ന് ദക്ഷിണ കന്നട വൈന്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് വസന്ത് ബങ്കേര പറഞ്ഞു.

ആന്ധ്രപ്രദേശില്‍ ഇതിനകം ബാര്‍ നിരോധനം പരീക്ഷിച്ചെങ്കിലും പരാജയമായിരുന്നു ഫലം. എന്തായാലും കേരളത്തിലെ ബാര്‍ നിരോധനം അതിര്‍ത്തിഗ്രാമങ്ങള്‍ക്ക് അനുഗ്രഹമായിത്തീര്‍ന്നിരിക്കുകയാണ്.

English summary
Liquor smuggling into Kerala is surely going to increase if the ban is imposed. Smugglers are going to mint money. We can expect businessmen to open lodges and restaurants in the bordering areas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X