കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിയെ പച്ചയ്ക്ക് കത്തിക്കാന്‍ ആള്‍ക്കൂട്ടത്തിന്റെ ശ്രമം

Google Oneindia Malayalam News

പട്‌ന: സാംസ്‌കാരിക മന്ത്രിയെയും പോലീസ് സൂപ്രണ്ടിനെയും കൈകാര്യം ചെയ്ത് ആളുകള്‍ തീക്കൊളുത്തി കൊല്ലാന്‍ ശ്രമം നടത്തിയതായി പരാതി. ബിഹാറിലെ സസാരത്തിലാണ് സംഭവം. സാംസ്‌കാരിക മന്ത്രി വിനയ് ബിഹാരിയാണ് ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നും ജീവനും കൊണ്ട് രക്ഷപ്പെട്ടത്. നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് ഒരു സാംസ്‌കാരിക പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു നാടന്‍പാട്ട് കലാകാരന്‍ കൂടിയായ മന്ത്രി.

പ്രശസ്തമായ താരാചന്ദി ക്ഷേത്രത്തിലായിരുന്നു പരിപാടി. ഹാളില്‍ ശബ്ദവും വെളിച്ചവും വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ല എന്ന പരാതിയുമായി ആളുകള്‍ ബഹളം വെച്ചു. വേദിയിലേക്ക് കസേര വലിച്ചെറിഞ്ഞായി ആളുകളുടെ പ്രതിഷേധം. പോലീസ് സൂപ്രണ്ട് ചന്ദന്‍ കുമാര്‍ കുശവാലയുടെ ദേഹത്ത് കസേരകളിലൊന്ന് കൊണ്ടു. ഇതോടെ പോലീസ് രംഗത്തെത്തി ലാത്തിചാര്‍ജ്ജും തുടങ്ങി.

bihar-map

ഇതോടെ കൂടുതല്‍ അക്രമാസക്തരായ ജനക്കൂട്ടം മന്ത്രിക്കും മറ്റുള്ളവര്‍ക്കും നേരെ കല്ലേറ് തുടങ്ങി. മന്ത്രി ബിഹാരി, പോലീസ് സൂപ്രണ്ട് ചന്ദന്‍ കുമാര്‍ കുശവാല, ജില്ലാ മജിസ്‌ട്രേറ്റ് തുടങ്ങിയവര്‍ക്ക് നേരേയായിരുന്നു കല്ലേറ്. രംഗം പന്തിയല്ല എന്ന് കണ്ട പോലീസ് സംഘം മന്ത്രിയെ ഒരുവിധം അവിടെ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു.

കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ ജനക്കൂട്ടം തന്നെ പച്ചയ്ക്ക് കത്തിച്ചേനെ എന്ന് മന്ത്രി പിന്നീട് പറഞ്ഞു. ഏറ് കൊള്ളാതിരിക്കാന്‍ താന്‍ വേദിയിലെ മേശയ്ക്കടിയില്‍ ഒളിച്ചിരിക്കുകയായിരുന്നു. അല്ലെങ്കില്‍ അവരെന്നെ കൊന്നുകളഞ്ഞേനെ. അക്രമം ആസൂത്രിതമാണെന്നും മന്ത്രി ആരോപിച്ചു. അഞ്ഞൂറോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആറ് പേരെ അറസ്റ്റ് ചെയ്തു.

English summary
Bihar Min attacked, says mob would have roasted him alive. According to reports, Bihari was attending a cultural programe as part of Navratri celebrations, when the audience got angry with the sound and sitting arrangements made. Soon the mob started hurling chairs at the dias, when one chair hit SP Chandan Kumar Kushwaha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X