കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മൃതി ഇറാനി, ബിജെപിയുടെ ഗ്ലാമര്‍ സ്ഥാനാര്‍ഥി

Google Oneindia Malayalam News

ദില്ലി: ഒടുവില്‍ ബി ജെ പി അത് പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയെ എതിരിടുന്നത് സ്മൃതി ഇറാനി തന്നെ. ടി വി താരം, നടി, മോഡല്‍ എന്നീ നിലകളില്‍ നിന്നും രാഷ്ട്രീയത്തില്‍ ഇറങ്ങി ബി ജെ പിയുടെ ദേശീയ വൈസ് പ്രസിഡണ്ട് വരെയായ തീപ്പൊരി നേതാവാണ് സ്മൃതി ഇറാനി.

ഉത്തര്‍പ്രദേശിലെ അമേഠിയിലാണ് രാഹുല്‍ ഗാന്ധി - സ്മൃതി ഇറാനി ഗ്ലാമര്‍ പോരാട്ടം നടക്കുക. ആം ആദ്മി പാര്‍ട്ടിയുടെ കുമാര്‍ വിശ്വാസാണ് ഇവിടെ പോപ്പുലറായ മറ്റൊരു സ്ഥാനാര്‍ഥി. 2004 ലും 2009 ലും അമേഠിയില്‍ നിന്ന് രാഹുല്‍ ഇവിടെ ജയിച്ചിരുന്നു.

ഹൈ പ്രൊഫൈല്‍ കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ മത്സരിക്കാനൊരുങ്ങുന്ന ബി ജെപിയുടെ ഗ്ലാമര്‍ നേതാവ് സ്മൃതി ഇറാനിയുടെ വിശേഷങ്ങളിലേക്ക്. ചാനല്‍ ചര്‍ച്ചകളില്‍ ബി ജെ പിയുടെ ഗ്ലാമര്‍ മുഖമാണ് സ്മൃതി ഇറാനി എന്ന 38കാരി.

സ്മൃതി ഇറാനി

സ്മൃതി ഇറാനി

ഭാരതീയ ജനതാ പാര്‍ട്ടിയുടെ ദേശീയ വൈസ് പ്രസിഡണ്ടാണ് സ്മൃതി ഇറാനി. രാഷ്ട്രീയത്തില്‍ വരുന്നതിന് മുന്‍പേ ആളുകള്‍ക്ക് പരിചിതയാണ് സ്മൃതി.

രാഷ്ട്രീയത്തിലെ മോഡല്‍

രാഷ്ട്രീയത്തിലെ മോഡല്‍

മോഡല്‍, നടി, ടി വി താരം, പ്രൊഡ്യൂസര്‍ എന്നീ നിലകളിലെല്ലാം തിളങ്ങിയ സ്മൃതി രാഷ്ട്രീയത്തിലും മോശമാക്കിയില്ല.

സാമൂഹ്യ സേവനം

സാമൂഹ്യ സേവനം

സെലിബ്രിറ്റിയായിരിക്കവേ തന്നെ സാമൂഹ്യപ്രവര്‍ത്തനത്തില്‍ ആകൃഷ്ടയായിരുന്നു സ്മൃതി ഇറാനി. പാവങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന ഇവരുടെ എന്‍ ജി ഓ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പഞ്ചാബി - ബംഗാളി - ദില്ലി

പഞ്ചാബി - ബംഗാളി - ദില്ലി

പഞ്ചാബി - ബംഗാളി ദമ്പതികളുടെ മകളായി ദില്ലിയിലായിരുന്നു 1976 ല്‍ സ്മൃതി ഇറാനിയുടെ ജനനം. ഇപ്പോള്‍ 38 വയസ്സുണ്ട്.

സന്തുഷ്ട കുടുംബം

സന്തുഷ്ട കുടുംബം

2001 ലാണ് ബാല്യകാല സുഹൃത്ത് കൂടിയായ സുബിന്‍ ഇറാനിയെ സ്മൃതി വിവാഹം ചെയ്തത്. രണ്ട് മക്കളാണ് ഇവര്‍ക്ക്.

സുന്ദരീ

സുന്ദരീ

ഫെമിന മിസ് ഇന്ത്യ 2007 ലെ ഫൈനലിസ്റ്റായിരുന്നു സ്മൃതി ഇറാനി. 2000 ത്തില്‍ ടെലിവിഷന്‍ നടിയായി അരങ്ങേറ്റം.

രാമായണത്തിലെ സീത

രാമായണത്തിലെ സീത

2001 ല്‍ രാമായണത്തിലെ സീതയായി ടെലിവിഷന്‍ സീരിയലില്‍ സ്മൃതി ഇറാനി തിളങ്ങി, പിന്നീട് പ്രൊഡ്യൂസറായി മാറി.

ബി ജെ പിയിലേക്ക്

ബി ജെ പിയിലേക്ക്

2003 ലാണ് സ്മൃതി ഇറാനി ബി ജെ പിയില്‍ ചേര്‍ന്നത്.

സ്ഥാനാര്‍ഥി

സ്ഥാനാര്‍ഥി

2004 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ദില്ലിയില്‍ ചാന്ദ്‌നി ചൗക്കില്‍ നിന്നും മത്സരിച്ചു. എന്നാല്‍ കപില്‍ സിബലിനോട് തോറ്റു.

അമേഠിയിലേക്ക്

അമേഠിയിലേക്ക്

2014 ലും മറ്റൊരു ഹെവി വെയ്റ്റ് സ്ഥാനാര്‍ഥിയാണ് സ്മൃതി ഇറാനിക്ക് മുന്നില്‍. രാഹുല്‍ ഗാന്ധി. അമേഠി എന്താവും സ്മൃതി ഇറാനിക്ക് വേണ്ടി കാത്തുവെച്ചിട്ടുണ്ടാകുക. കാത്തിരുന്ന് കാണാം.

English summary
BJP fields Smriti Irani against Rahul Gandhi in Amethi. Who is model tured politician Smriti Irani?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X