കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം ഭൂരിപക്ഷമുള്ളിടത്ത് മറ്റുള്ളവര്‍ക്ക് ഭൂമിയില്ല: ആദിത്യനാഥ്

Google Oneindia Malayalam News

ഗൊരഖ്പൂര്‍: നാല്‍പത് ശതമാനത്തില്‍ കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള സ്ഥലങ്ങളില്‍ മറ്റ് മതത്തില്‍ പെട്ട ആളുകള്‍ക്ക് ഭൂമി കിട്ടാനില്ലെന്ന് ബി ജെ പി എം പി യോഗി ആദിത്യനാഥ്. ഒരു സ്വകാര്യ ടി വി ചാനലിനോട് സംസാരിക്കവേയാണ് ബി ജെ പിയുടെ വിവാദനേതാവായ യോഗി ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ വര്‍ഗീയ കലാപങ്ങള്‍ക്ക് കാരണം ന്യൂനപക്ഷ സമുദായത്തിലുള്ളവരാണ് എന്നും ഇയാള്‍ പറഞ്ഞു.

10 ശതമാനത്തിനും 20 ശതമാനത്തിനും ഇടയില്‍ ന്യൂനപക്ഷങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ സാമുദായിക അസ്വസ്ഥതകള്‍ ഉണ്ടാകുന്നു. ഇരുപതിനും നാല്‍പതിനും ഇടയിലാണ് ന്യൂനപക്ഷങ്ങളുടെ സാന്നിധ്യമെങ്കില്‍ ഇവിടെ ഗൗരവമുള്ള വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകുന്നു. ന്യൂനപക്ഷങ്ങളുടെ എണ്ണം 40 ശതമാനത്തിലും മുകളിലാണെങ്കില്‍ മറ്റ് സമുദായക്കാര്‍ക്ക് അവിടെ സ്ഥാനമുണ്ടാകില്ല.

yogi-adithyanath

സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവനകള്‍ക്ക് പേരുകേട്ട യോഗി ആദിത്യനാഥാണ് ഉത്തര്‍ പ്രദേശില്‍ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ലൗ ജിഹാദ്, ഹിന്ദു ഐക്യം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവനകള്‍ നേരത്തെ വന്‍ വിവാദമായിരുന്നു. ഒരു ഹിന്ദു പെണ്‍കുട്ടിയെ മതം മാറ്റിയാല്‍ തിരിച്ച് 100 മുസ്ലിങ്ങളെ മതംമാറ്റും എന്നാണ് ഇയാള്‍ കഴിഞ്ഞ ആഴ്ച പറഞ്ഞത്.

യോഗി ആദിത്യനാഥിന്റെ പ്രസ്താവനയെ കോണ്‍ഗ്രസ് അപലപിച്ചു. സാമുദായിക സംഘര്‍ഷം ഉണ്ടാക്കാന്‍ വേണ്ടി ഉദ്ദേശിച്ചുള്ള പ്രസ്താവനയാണ് ബി ജെ പി എം പിയുടേത്. എന്താണ് പറയുന്നത് എന്ന ബോധം പോലും അദ്ദേഹത്തിനില്ല - കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. ബി ജെ പി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്വിയും യോഗി ആദിത്യനാഥിന്റെ പ്രസ്താവനയോട് എതിര്‍പ്പ് പ്രകടിപ്പിച്ചു.

English summary
BJP Member of Parliament Yogi Adityanath said that there is no place for non-Muslims in areas which have more than 40 per cent Muslim population.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X