കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഖ്യം തകര്‍ക്കാന്‍ ബിജെപി ശ്രമം: ശിവസേന

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ തങ്ങളുമായുള്ള സഖ്യം തകര്‍ക്കാന്‍ വേണ്ടി ബി ജെ പി ബോധപൂര്‍വ്വം സീറ്റ് പ്രശ്‌നം ഉയര്‍ത്തിക്കാട്ടുകയാണ് എന്ന് ശിവസേനയുടെ ആരോപണം. അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി സീറ്റ് ധാരണയിലെത്താന്‍ ഇരുപാര്‍ട്ടികളും പെടാപ്പാട് പെടുന്നതിനിടെയാണ് എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലെ ശിവസേനയുടെ ഈ ആരോപണം.

155 സീറ്റുകളിലെങ്കിലും തങ്ങള്‍ മത്സരിക്കും എന്ന് ശിവസേന വാശി തുടരുകയാണ്. ഇത് അംഗീകരിച്ചുകൊടുക്കാന്‍ ബി ജെ പി ഒട്ട് തയ്യാറുമല്ല. ഇരു പാര്‍ട്ടികളും 135 വീതം സീറ്റുകളില്‍ മത്സരിക്കാം എന്നതാണ് ബി ജെ പിയുടെ നിര്‍ദേശം. ബാക്കി സീറ്റുകള്‍ മറ്റുള്ള സഖ്യകക്ഷികള്‍ക്ക്. ഇത് നടക്കില്ല എന്ന് ശിവസേന വെട്ടിത്തുറന്ന് പറഞ്ഞതോടെ, 25 വര്‍ഷമായി തുടരുന്ന ബി ജെ പി - ശിവസേന ബന്ധം അവസാനിക്കാനാണ് സാധ്യത.

shiv-sena

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ മിന്നുന്ന വിജയവുമായി നില്‍ക്കുന്ന ബി ജെ പി ഒറ്റയ്ക്ക് മത്സരിച്ചാലും വേണ്ടില്ല എന്ന നിലപാടിലാണ്. തങ്ങളുടെ അഭിപ്രായത്തോട് പ്രതികരിക്കാന്‍ ബി ജെ പി സേനയ്ക്ക് 24 മണിക്കൂര്‍ അന്ത്യശാസനം നല്‍കിയിരുന്നു. ഇതോടെയാണ് സഖ്യം തകര്‍ന്നാല്‍ അതിന് കാരണം ബി ജെ പിയാണ് എന്ന ആരോപണവുമായി സേന രംഗത്ത് വന്നത്.

2009 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 119 സീറ്റിലാണ് ബി ജെ പി മത്സരിച്ചത്. അന്ന് ശിവസേന 169 സീറ്റില്‍ മത്സരിച്ചു. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ പ്രകടനവും നരേന്ദ്ര മോദി തരംഗവും നല്‍കുന്ന ആത്മവിശ്വാസത്തിലാണ് ഇത്തവണ ബി ജെ പി കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നത്. ബി ജെ പി 119 സീറ്റില്‍ മത്സരിക്കാന്‍ തയ്യാറാണെങ്കില്‍ സഖ്യം തുടരാമെന്നാണ് സേന ഇതിന് മറുപടി പറഞ്ഞത്. കാവിപാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കം തത്വത്തില്‍ സഹായിക്കുന്നത് കോണ്‍ഗ്രസിനെയും എന്‍ സി പിയെയുമാണ്. നിലവില്‍ കോണ്‍ - എന്‍ സി പി ഭരണമാണ് മഹാരാഷ്ട്രയില്‍.

English summary
BJP using seat-sharing row to break alliance: Shiv Sena. Sena siad BJP is using the deadlock over seat-sharing as an excuse.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X