കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഴി കാണിച്ചുതരും അത്ഭുത ഷൂസ്

  • By Gokul
Google Oneindia Malayalam News

ദില്ലി: പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ സ്മാര്‍ട് ഫോണ്‍ വഴി വഴികാണിച്ചുതരുന്ന ആപ്പുകള്‍ ലഭ്യമാണെങ്കിലും വഴികാണിച്ചുതരുന്ന ഒരു ഷൂസ് വിപണിയിലിറക്കി ശ്രദ്ധേയരായിരിക്കുകയാണ് എഞ്ചിനീയറിംഗ് ബിരുദദാരികളായ ക്രിസ്പിയന്‍ ലോറന്‍സ്, അനിരുദ്ധ് ശര്‍മ്മ എന്നിവര്‍. 'ലെ ചല്‍' എന്ന് പേരിട്ടിരിക്കുന്ന ഷൂസ് സപ്തംബറോടെ വിപണിയിലെത്തും.

ജിപിഎസ് സംവിധാനവും ബ്ലൂടൂത്ത് കണ്ക്റ്റിവിറ്റിയുമാണ് ഷൂസിനെ വഴികാട്ടാന്‍ സഹായിക്കുന്നത്. പോകാനുള്ള സ്ഥലത്തെക്കുറിച്ചുള്ള സൂചന നല്‍കിക്കഴിഞ്ഞാല്‍ വഴിതെറ്റാതെ ഷൂസ് സ്ഥലത്തെത്തിക്കും. ഗൂഗിള്‍ മാപ്പ് മുഖേന ദിശ കണ്ടെത്തിയാണ് ഷൂസ് വഴികാട്ടുന്നത്. വഴി കാട്ടി ഷൂസ് വൈബ്രേറ്റു ചെയ്യുമെന്നതിനാല്‍ അന്ധന്മാര്‍ക്ക് ഏറെ പ്രയോജനപ്പെടും.

bluetooth-logo

സ്റ്റാര്‍ട്ട് അപ് എന്ന കമ്പനിയാണ് ഷൂസ് വിപണിയിലിറക്കുന്നത്, ഇപ്പോള്‍ത്തന്നെ 25,000 ഷൂസിന്റെ ഓര്‍ഡറുകള്‍ ലഭിച്ചുകഴിഞ്ഞതായി കമ്പനി പറയുന്നു. 6,000 രൂപ മുതല്ഡ 9,000 രൂപവരെയാണ് ഷൂസിന്റെ വില.

വഴികാട്ടാന്‍ സഹായിക്കുക മാത്രമല്ല, ഷൂസ് മറ്റു ചില സഹായങ്ങള്‍ കൂടി ഉപഭോക്താവിന് നല്‍കും. ഷൂസ് ധരിച്ചയാള്‍ സഞ്ചരിച്ച ദൂരം, ഇത്രയും ദൂരം സഞ്ചക്കാനായി എത്ര ചുവടുവെച്ചു, അതിനായി വ്യക്തി ചിലവഴിച്ച കലോറി എന്നിവയെല്ലാം ഷൂസ് വ്യക്തമാക്കിത്തരും. വഴിതെറ്റി നടക്കുന്ന കുട്ടികള്‍ എവിടെയൊക്കെ സഞ്ചരിച്ചെന്ന് മാതാപിതാക്കള്‍ക്ക് വിവരം നല്‍കാനും ഷൂസ് തയ്യാറാണ്.

English summary
Bluetooth-Enabled Lechal Sneakers Give Directions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X