കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തിരിച്ചടി, കോണ്‍ഗ്രസ് തിരിച്ച് വരുന്നു

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ബിജെപി അധികാരത്തിലേറി മൂന്ന് മാസങ്ങള്‍ പിന്നിടുമ്പോള്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷം നേടിയ പല സംസ്ഥാനങ്ങളിലും പാര്‍ട്ടിയ്ക്ക് കനത്ത തിരിച്ചടി. ബിജെപി വന്‍ ഭൂരിപക്ഷം നേടിയ രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നേറുന്നതായാണ് വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടത്തില്‍ മനസിലാകുന്നത്. രാജസ്ഥാനിലെ മൂന്ന് സീറ്റുകളിലും കോണ്‍ഗ്രസ് മുന്നേറുകയാണ്. ഒരിടത്ത് മാത്രമാണ് ബിജെപിയ്ക്ക് മേല്‍ക്കൈ നേടാനായത്.

ഉത്തര്‍പ്രദേശിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയാണ് മുന്നേറുന്നത്. ആകെ 11 സീറ്റുകളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഒന്‍പതിടത്തും എസ്പിയാണ് മുന്നില്‍ രണ്ടിടത്ത് മാത്രമാണ് ബിജെപിയ്ക്ക് മേല്‍കൈ ഉള്ളത്. ഉത്തര്‍പ്രദേശ് തൂത്തുവാരുമെന്നായിരുന്നു പല മുതിര്‍ന്ന ബിജെപി നേതാക്കളുടെയും പ്രതികരണം.

BJP

ഗുജറാത്തില്‍ വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ ഉണ്ടായിരുന്നെങ്കിലും ലീഡ് നിലകള്‍ വളരെ പെട്ടന്ന് തന്നെ മാറി മറിഞ്ഞു. 11 മണി പിന്നിടുമ്പോള്‍ ഗുജറാത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഒന്‍പത് സീറ്റില്‍ ഏഴിടത്തും ബിജെപിയാണ് മുന്നില്‍. രണ്ടിടത്ത് കോണ്‍ഗ്രസും മുന്നേറുന്നുണ്ട്. മോദി ഒഴിഞ്ഞ വഡോദരയില്‍ ബിജെപി സ്ഥാനാര്‍ത്ഥി രഞ്ജന്‍ ബെന്‍ ഭട്ട് വിജയിച്ചു.ത്രിപുരയിലെ ഏക സീറ്റ് നിലനിര്‍ത്തിയെന്ന് ആശ്വസിയ്ക്കാനാവുമെങ്കിലും സിപിഎം ബംഗാളില്‍ നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ബംഗാളില്‍ ബിജെപിയ്ക്ക് ഒരു സീറ്റ് കിട്ടി.െന്നത് നേട്ടമായി എടുത്തുകാട്ടാം.

ആകെ 33 മണ്ഡലങ്ങളില്‍ 12 ഇടത്താണ് ബിജെപി മുന്നേറിയത്. തൊട്ടു പിന്നാലെ അഞ്ചിടത്ത് കോണ്‍ഗ്രസും 14 ഇടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുന്നു. ഇനിയുള്ള മണിയ്ക്കൂറുകളില്‍ ലീഡ് നിലകള്‍ മാറിമറിയാനുള്ള സാധ്യതയുണ്ട്. പത്ത് സംസ്ഥാനങ്ങളിലെ 33 നിയമസഭ മണ്ഡലങ്ങളിലേയ്ക്കും മൂന്ന് ലോക്‌സഭ മണ്ഡലങ്ങളിലേയ്ക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.

English summary
By election result: Trends suggest setback for BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X