കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയലാര്‍ രവിയുടെ മകനെതിരെ കേസ്

  • By Soorya Chandran
Google Oneindia Malayalam News

ജയ്പൂര്‍: മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവും ആയ വയലാര്‍ രവിയുടെ മകനെതിരെ രാജസ്ഥാന്‍ പോലീസ് കേസെടുത്തു. 108 ആംബുലന്‍സ് നടത്തിപ്പിന്റെ മറവില്‍ കോടികള്‍ തട്ടിച്ചു എന്നാണ് കേസ്.

വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ മാത്രമല്ല വിവാദത്തിലുള്ളത്. മുന്‍ കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തറും രാജസ്ഥാന്‍ പോലീസിന്റെ പ്രതിപ്പട്ടികയില്‍ ഉണ്ട്.

108 Ambulance

കോണ്‍ഗ്രസ് നേതാക്കളും അവരുടെ അടുത്ത ബന്ധുക്കളം ചേര്‍ന്നാണ് 108 ആംബുലന്‍സ് പദ്ധതിയിലേക്ക് ആവശ്യമായ ആംബുലന്‍സുകള്‍ നല്‍കുന്നത്. ഇതിനായി ചികിത്സ എന്ന പേരില്‍ ഒരു ഹെല്‍ത്ത് കെയര്‍ സ്ഥാപനവും തുടങ്ങിയിട്ടുണ്ട്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ 108 ആംബുലന്‍സ് പദ്ധതി നടപ്പിലാക്കുന്നുണ്ട്. പലയിടത്തും പദ്ധതി നടത്തിപ്പ് സംബന്ധിച്ച് ആക്ഷേപങ്ങളുണ്ട്. ഇപ്പോള്‍ രണ്ടരക്കോടി രൂപയുടെ അഴിമതിയാണ് രാജസ്ഥാന്‍ പോലീസ് കണ്ടെത്തിയിരിക്കുന്നത്.

മാസങ്ങള്‍ക്ക് മുമ്പ് 108 ആംബുലന്‍സ് കേരളത്തിലും വിവാദം സൃഷ്ടിച്ചിരുന്നു. ഓടാത്ത ഓട്ടങ്ങള്‍ കണക്കില്‍ കാണിച്ച് പണം തട്ടുന്നു എന്നായിരുന്നു ആക്ഷേപം. ഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നെങ്കിലും കാര്യമായ അന്വേഷണങ്ങളൊന്നും നടന്നിരുന്നില്ല.

കരാര്‍ ഉണ്ടാക്കുമ്പോള്‍ തന്നെ അഴിമതിക്കുള്ള പഴുതുകള്‍ കമ്പനി സൃഷ്ടിച്ചിരുന്നു എന്നാണ് ആരോപണം. അധികദൂരം ഓടിച്ചതായി രേഖയുണ്ടാക്കിയാണ് രാജസ്ഥാനിലും തട്ടിപ്പ് നടത്തിയിരിക്കുന്നത്. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിനെതിരേയും കേസെടുത്തിട്ടുണ്ട്. മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും ചികിത്സയുടെ ഡയറക്ടര്‍ ആയിരുന്നു.

English summary
Case against Vayalar Ravi's son.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X