കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ട് ചെയ്യാതെ മുങ്ങിയ മെഗാതാരങ്ങള്‍

Google Oneindia Malayalam News

മുംബൈ: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ആറാം ഘട്ട വോട്ടെടുപ്പും കഴിഞ്ഞു. രജനീകാന്തും, ഷാരൂഖ് ഖാനും അമിതാഭ് ബച്ചനും കാജോളും പോലുള്ള സെലിബ്രിറ്റികളെല്ലാം പല ഘട്ടങ്ങളിലായി വോട്ട് ചെയ്തവരാണ്. മമ്മൂട്ടിയെ പോലുള്ള ചിലര്‍ക്കാകട്ടെ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ വോട്ട് ചെയ്യാനും പറ്റിയില്ല.

ബോളിവുഡ് താരങ്ങള്‍ വോട്ട് ചെയ്തതും സെല്‍ഫി എടുത്ത് ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തതും വന്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വോട്ട് ചെയ്ത് മാത്രമല്ല, വോട്ട് ചെയ്യാതെയും ശ്രദ്ധേയരായ ചിലരുണ്ട് ബോളിവുഡ് താരങ്ങളില്‍.

സ്ഥലത്തിലാഞ്ഞും നാട്ടില്‍ വോട്ടില്ലാഞ്ഞും മറ്റുമുളള കാരണങ്ങളാല്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്ന ബോളിവുഡ് മെഗാതാരങ്ങള്‍ ആരൊക്കെയെന്ന് നോക്കൂ.

സെയ്ഫ് - കരീന

സെയ്ഫ് - കരീന

താരദമ്പതികളായ സെയ്ഫ് അലി ഖാനും കരീന കപൂറും വോട്ട് ചെയ്യാനെത്തിയില്ല. ഐ ഐ എഫ് എയില്‍ തകര്‍ക്കുകയാണ് ഇരുവരും.

ആലിയ ഭട്ട്

ആലിയ ഭട്ട്

താല്‍പര്യമില്ലാഞ്ഞിട്ടല്ല വോട്ടില്ലാത്തത് കൊണ്ടാണ് ആലിയ ഭട്ട് വോട്ട് ചെയ്യാതിരുന്നത്. ബ്രിട്ടന്‍ പാസ്‌പോര്‍ട്ടാണ് ആലിയയ്ക്ക് ഉള്ളത്. അടുത്ത വോട്ടെടുപ്പിന് മുമ്പോങ്കിലും വോട്ടര്‍ ഐ ഡി കിട്ടാനുള്ള ശ്രമത്തിലാണ് താരം

ജാക്വിലിന്‍ ഫെര്‍ണാണ്ടസ്

ജാക്വിലിന്‍ ഫെര്‍ണാണ്ടസ്

ബോളിവുഡിന് സുപരിചിതയാണെങ്കിലും ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ഇന്ത്യയില്‍ വോട്ടില്ല. ആള്‍ ശ്രീലങ്കക്കാരിയാണ് എന്നത് തന്നെ കാരണം.

കത്രീന കൈഫ്

കത്രീന കൈഫ്

ഹോങ്കോങ്ങില്‍ ജനിച്ച് ലണ്ടന്‍ പൗരത്വമുള്ള കത്രീന കൈഫ് എങ്ങനെയാണ് ഇന്ത്യയില്‍ വോട്ട് ചെയ്യുക. എന്നാല്‍ കത്രീന ഇന്ത്യക്കാരിയല്ല എന്ന് പറഞ്ഞാല്‍ ആരെങ്കിലും സമ്മതിക്കുമോ.

നര്‍ഗീസ് ഫക്രി

നര്‍ഗീസ് ഫക്രി

പാതി പാകിസ്താനിയും പാതി ചെക്കുമാണ് നര്‍ഗീസ് ഫക്രി. നര്‍ഗിസ് വോട്ട് ചെയ്യാത്തതിന്റെ കാരണം മനസിലായല്ലോ.

ശത്രുഘ്‌നന്‍ സിന്‍ഹ

ശത്രുഘ്‌നന്‍ സിന്‍ഹ

കാര്യം രാഷ്ട്രീയ നേതാവൊക്കെയാണ് എന്നാലും ശത്രുഘ്‌നന്‍ സിന്‍ഹയും മകള്‍ സോനാക്ഷിയും നാട്ടിലില്ല. ഐ ഐ എഫ് എയില്‍ അവാര്‍ഡ് വാങ്ങാനാണ് അച്ഛന്‍ പോയതെങ്കില്‍ സ്‌പെഷല്‍ പെര്‍ഫോമന്‍സാണ് മകളുടെ ഇനം.

മാധുരി ദീക്ഷിത്

മാധുരി ദീക്ഷിത്

ഐ ഐ എഫ് എയുടെ തിരക്കിലാണ് മാധുരി ദീക്ഷിതും. എന്നാലും എല്ലാവരും വോട്ട് ചെയ്യണം എന്നൊരു അഭ്യര്‍ഥന താരം മുന്നോട്ട് വെച്ചിട്ടുണ്ട്.

പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര

പ്രിയങ്കയ്ക്കും അവാര്‍ഡ് നൈറ്റാണ് മുഖ്യം, വോട്ടിംഗല്ല

വിദ്യാ ബാലന്‍

വിദ്യാ ബാലന്‍

വിദ്യാ ബാലനും ഇന്നലെ വോട്ട് ചെയ്യാന്‍ പറ്റിയില്ല, കാരണം അവാര്‍ഡ് നൈറ്റ് തന്നെ

English summary
See the list of Celebrities who didn't vote in LS Polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X