കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്യാസ് മുട്ടും, സബ്സിഡി സിലിണ്ടര്‍ 9 ആക്കാന്‍ ശുപാര്‍ശ

  • By Meera Balan
Google Oneindia Malayalam News

ദില്ലി: സബ്‌സിഡി ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം 12 ല്‍ നിന്ന് ഒന്‍പതിലേയ്ക്ക് വെട്ടിച്ചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിയ്ക്കുന്നു. ഇത് സംബന്ധിച്ച നിര്‍ദ്ദേശം പെട്രോളിയം മന്ത്രാലയത്തിന് കൈമാറിയതായാണ് സൂചന. സബ്ഡിഡി ചെലവ് കൂടിയത് നിലവിലെ അവസ്ഥയില്‍ സര്‍ക്കാരിന് കൂടുതല്‍ നഷ്ടമുണ്ടാക്കുമെന്ന വിലയിരുത്തലാണ് നീക്കത്തിന് പിന്നില്‍.

സബ്സിഡി സിലിണ്ടറുകളുടെ എണ്ണത്തില്‍ 30 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. അതായത് വര്‍ഷം 60,000 കോടി രൂപ. ഇത്രയും പണം സബ്ഡിഡി ഇനത്തില്‍ ചെലവഴിയ്ക്കുന്നത് പെട്രോളിയം മന്ത്രാലയത്തിന് ഭീമമായ നഷ്ടമുണ്ടാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

Gas Cylinder

ധനകാര്യവകുപ്പ് സബ്‌സിഡി പിന്‍വലിയ്ക്കുന്നതിനുള്ള ശുപാര്‍ശ പെട്രോളിയം മന്ത്രാലയത്തിന് കൈമാറി. ഇതു മാത്രമല്ല സിലിണ്ടറുകളുടെ പൂഴ്ത്തി വയ്പ്പും കരിഞ്ചന്തയും തടയുന്നതിന് വേണ്ട നടപടികള്‍ പെട്രോളിയം മന്ത്രാലയം സ്വീകരിയ്ക്കണമെന്ന നിര്‍ദ്ദേശവും നല്‍കി.

സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ നിലപാട് പ്രതിഷേധത്തിന് ഇടയാക്കിയരുന്നു. നിലവില്‍ പന്ത്രണ്ട് സിലിണ്ടറുകള്‍ക്ക് 420 രൂപ നിരക്കില്‍ ആണ് ഈടാക്കുന്നത്. ഇത് ഒമ്പതാക്കി മാറ്റനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിയ്ക്കുന്നത്.

English summary
The government plans to cut the number of subsidised cooking gas cylinders for households to nine from 12 a year as it takes on the mounting LPG subsidy after effectively eliminating the bill on diesel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X